തൃശ്ശൂർ: തൃശ്ശൂരിലെ ലഹരിവേട്ടയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കാറിൽ കടത്താൻ ശ്രമിക്കവേ ആയിരുന്നു ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിലായത്. രണ്ടു കിലോ ഹാഷിഷ് ഓയിലും 20 കിലോ കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു. എക്സൈസ് ഇന്റലിജൻസ്, കമ്മീഷണർ സ്ക്വാഡ്, ചാവക്കാട് എക്സൈസ് റേഞ്ച് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കുന്ദംകുളത്തു നിന്നും ചാവക്കാട് പോകുന്ന റോഡിലാണ് പൊലീസ് പരിശോധന നടത്തിയതും ഇവർ പിടിയിലാകുന്നതും.
