കാറ്റ് പരീക്ഷ നവംബർ 30 ന് : പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറൽതല മാനേജ്മെന്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

news image
Aug 4, 2025, 12:27 pm GMT+0000 payyolionline.in

പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറൽതല മാനേജ്മെന്റ് പ്രോഗ്രാമുകൾക്കായുള്ള പ്രവേശന പരീക്ഷയായ കാറ്റിന് അപേക്ഷിക്കാം. കോമൺ അഡ്മിഷൻ ടെസ്റ്റ് നവംബർ 30 ന് നടക്കും. പോസ്റ്റ് ഗ്രാജ്വേ‌റ്റ്, സ്പെഷ്യലൈസേഷനുകളിലെ പിജിപി, എക്സിക്യുട്ടീവ് പിജിപി, എംബിഎ മാസ്റ്റർ ഓഫ് സയൻസ്, എക്സിക്യുട്ടീവ് എംബിഎ, ബ്ലൻഡഡ് എംബിഎ, വിവിധ സ്പെഷ്യലൈസേഷനുകളിലെ എംബിഎ എന്നിലയാണ് പ്രോ​ഗ്രാമുകൾ.സ്ഥാപനംതിരിച്ചുള്ള പ്രോഗ്രാം ലഭ്യത iimcat.ac.in -ലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്. പിജിപി ഒഴികെയുള്ള മറ്റ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് സ്ഥാപനങ്ങളുടെ പ്രത്യേക വിജ്ഞാപനം ഉണ്ടാകും. സെപ്‌റ്റംബർ 13-ന് വൈകീട്ട് അഞ്ചുവരെ iimcat.ac.in എന്ന വൈബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഷില്ലോങ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്‌പുർ, വിശാഖപട്ടണം, കാഷിപുർ, കോഴിക്കോട്, ലഖ്‌നൗ, മുംബൈ, നാഗ്പുർ, റായ്‌പുർ, റാഞ്ചി, റോത്തക്, സാംബൽപുർ, അഹമ്മദാബാദ്, അമൃത്‌സർ, ബെംഗളൂരു, ബോധ്‌ഗയ, കൊൽക്കത്ത, ഇന്ദോർ, ജമ്മു എന്നീ 21 ഐഐഎമ്മുകളിൽ ഈ പരീക്ഷയിലൂടെ അഡ്മിഷൻ ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe