കാലവർഷം ; ദുരന്തനിവാരണ മുന്നൊരുക്കങ്ങളുമായി പയ്യോളി നഗരസഭ.നഗരസഭയിൽ ഓടകളുടെ ശുചീകരണ പ്രവൃത്തികൾ തുടങ്ങി; കൺട്രോൾ റൂമും സജ്ജം

news image
May 25, 2026, 3:58 pm GMT+0000 payyolionline.in

പയ്യോളി : മഴക്കാല ദുരന്ത നിവാരണ പ്രവർത്തനത്തിൻ്റെ ഭാഗമായി വിപുലമായ മുന്നൊരുക്കങ്ങളുടെ തയ്യാറെടുപ്പ് നഗരസഭയിൽ ആരംഭിച്ചു. കാലവർഷക്കെടുതികൾ ജനങ്ങളെ ബാധിക്കാതിരിരിക്കാൻ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് നഗരസഭ ചെയർപേഴ്സൺ എൻ സാഹിറയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നല്കി. കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗത്തിൽ അവലോകനം ചെയ്തു. കാലവർഷ കെടുതികൾ കൈകാര്യം ചെയ്യാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൺട്രോൾ റും സജ്ജമാക്കാൻ തീരുമാനിച്ചു.

അടിയന്തിര ആവശ്യങ്ങൾ പൊതുജനങ്ങൾക്ക് 9188955281 എന്ന കൺട്രോൾ റൂം നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അപകടകരമായ മരങ്ങൾ, പരസ്യ ബോർഡുകൾ എന്നിവ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30 (2) (ii ) പ്രകാരം സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേണ്ടതാണെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.

നഗരസഭയിലെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യോളി ടൗൺ കിഴൂർ എന്നിവിടങ്ങളിലെ ഡ്രൈനേജുകൾ വ്യത്തിയാക്കി. നഗരസഭയിലെ എല്ലാ ഓടകളും വൃ ത്തിയാക്കാൻ ശുചീകരണ തൊഴിലാളികളെ ചുമതലപ്പെടുത്താൻ ചെയർപേഴ്സൺ നിർദ്ദേശം നല്കി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ പാതയോരങ്ങളും തോടുകളും വൃത്തിയാക്കുന്നത് നേരത്തേ പൂർത്തിയാക്കാൻ കഴിഞ്ഞു.
യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.ടി സിന്ധു നഗരസഭ സെക്രട്ടറി എം.വിജില എന്നിവർ സംസാരിച്ചു.
യോഗത്തിൽ കൗൺസിലർമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ , ഇ.ആർ.ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe