കാസർകോട് കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

news image
Oct 13, 2025, 12:23 pm GMT+0000 payyolionline.in

കാസർകോട് :  കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മധൂർ ഉളിയത്തടുക്ക ജികെ നഗർ ഗുവത്തടുക്കയിലെ വിൻസന്റ് ക്രാസ്തയുടെ മകൾ സൗമ്യ ക്രാസ്ത (25) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവതി രാവിലെ എഴുന്നേൽക്കാത്തതിനെത്തുടർന്ന് വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലവേദനയ്ക്ക് സ്ഥിരമായി ചികിത്സ തേടിയിരുന്ന യുവതിയാണ് മരിച്ചതെന്നും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe