തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക നീക്കമാണ് ഇ ഡി യുടേതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിഐയ്ക്കെതിരെ ഇ ഡി സമർപ്പിച്ച നോട്ടീസിൽ മാധ്യപ്രവർത്തകരുടെ ചോദ്യത്തോടുള്ള പ്രതികരണത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇനിയും എന്തൊക്കെയാണ് വരുകയെന്ന് ആർക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ വികസനത്തിനായി പ്രവർത്തിക്കുന്ന കിഫ്ബി ആർ ബി ഐ യുടെ നിബന്ധനകൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടും കൈയ്യും ഉയർത്തി കിഫ്ബി നടത്തിയ പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്തതാണ് എന്ന് പ്രഖ്യാപിക്കുമെന്നും കിഫ്ബിഐയ്ക്കെതിരായ ഇ ഡി നോട്ടീസിൽ അദ്ദേഹം വ്യക്തമാക്കി.
