കീഴൂർ ആറാട്ട് ഉത്സവത്തിന് കൊടിയേറി

news image
Dec 10, 2024, 2:55 pm GMT+0000 payyolionline.in

പയ്യോളി: കീഴൂർ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറിയതോടെ ആരംഭിച്ചു. കാലത്ത് ബ്രഹ്മ കലശാഭിഷേകം, ചതുശത നിവേദ്യ തോടെയുള്ള ഉച്ചപൂജ,
ആറാട്ട് കുടവരവ്, ആലവട്ടം വരവ്, എന്നിവ നടന്നു.

ക്ഷേത്രം വെബ്സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിച്ചു. ബോർഡ്‌ ചെയർമാൻ ആർ .രമേശൻ അധ്യക്ഷത വഹിച്ചു.കെ വി കരുണാകരൻ നായർ, പിടി രാഘവൻ എന്നിവർ സംസാരിച്ചു.ക്ഷേത്രം മാതൃ സമിതിയുടെ മെഗാ തിരുവാതിര ഗാനമേളഎന്നിവ നടന്നു.രണ്ടാം ദിവസം കാലത്ത് കാളയെ ചന്തയിൽ കടത്തികെട്ടൽ ചടങ്ങ് കലാമണ്ഡലം സംഗീത് ചാക്യാരുടെ കൂത്ത് ഉച്ചയ്ക്ക് പ്രസാദ് വൈകിട്ട് അരുൺ മാധവ് പിഷാരികാവ് അവതരിപ്പിക്കുന്ന തായമ്പക എന്നിവ ഉണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe