കുപ്പിവെള്ളത്തിൽ മാലിന്യം; വെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ

news image
Jun 9, 2026, 5:33 am GMT+0000 payyolionline.in

കൊല്ലം: മാലിന്യം കലർന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമിഴ്‌നാട്ടിൽ നിന്നെത്തുന്ന കുപ്പിവെള്ളമാണ് കണ്ടച്ചിറയിലെ വ്യാപാരസ്ഥാപനത്തിൽ നിന്നും വിൽപ്പന നടത്തിയത്. ഇത് കുടിച്ച ഉടനെ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. വെള്ളിൽ വെളുത്ത പാടകളും മാലിന്യവും കണ്ടെത്തിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe