മാനന്തവാടി: കുറ്റ്യാടി ചുരത്തില്‍ കാര്‍ യാത്രക്കാരെ കാട്ടാന ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാറിലുണ്ടായിരുന്നവര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വയനാട് ജില്ലയില്‍ ചുരം തുടങ്ങുന്നതിനടുത്ത് വെച്ചാണ് കാട്ടാന കാറിന് നേരെ ഓടിവന്നത്. ചിന്നംവിളിച്ച് കാറില്‍ ഇടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ നിന്ന് മനസിലാക്കാം. എന്നാല്‍ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന സ്വയം പിന്തിരിഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വയനാട് വാളാട് പുത്തൂര്‍ വള്ളിയില്‍ വീട്ടില്‍ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു. റിയാസ് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. റോഡില്‍ ആനയെ കണ്ടപ്പോള്‍ അരിക് ചേര്‍ത്ത് കാര്‍ നിര്‍ത്തിയെന്നും ഇത് കണ്ടതോടെ അത് പാഞ്ഞ് വാഹനത്തിന് നേരെ വരികയുമായിരുന്നുവെന്ന് റിയാസ് പറഞ്ഞു.
- Home
- Latest News
- കുറ്റ്യാടി ചുരത്തിൽ ചിന്നംവിളിച്ച് കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന, യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്
കുറ്റ്യാടി ചുരത്തിൽ ചിന്നംവിളിച്ച് കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന, യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്
Share the news :

Mar 18, 2025, 5:33 am GMT+0000
payyolionline.in
ബന്ധുക്കള്‍ സഞ്ചരിച്ച മറ്റൊരു വാഹനം പിറകിലായി ഉണ്ടായിരുന്നെങ്കിലും കുറച്ച് ദൂരത്തിലായിരുന്നുവെന്നും റിയാസ് പറഞ്ഞു. വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും യുവാവ് അറിയിച്ചു. സ്ഥിരമായി വന്യമൃഗശല്യം റിപ്പോര്‍ട്ട് ചെയ്യാത്ത മേഖല കൂടിയാണ് കുറ്റ്യാടി ചുരത്തിന്റെ വയനാട് ഭാഗങ്ങള്‍. രാത്രിയിലെത്തിയ ആനയായിരിക്കാം ഇപ്പോള്‍ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് നിഗമനം. ഏതായാലും ആന കാറിന് നേരെ പാഞ്ഞടുക്കുന്ന ദൃശ്യം ഭീതിജനകമാണ്. ഇതിനോടകം തന്നെ വീഡിയോ ക്ലിപ് വൈറലായിട്ടുണ്ട്.
പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; അന്വേഷണമാ ..
കൊല്ലം കൊലപാതകം; സഹോദരിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചത് മാതാപിതാക്കളോടുള്ള വ ..
Related storeis
താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ; പ...
Mar 19, 2025, 3:32 am GMT+0000
സുനിത വില്യംസ് ഈസ് ബാക്ക്! ഭൂമിയോളമുള്ള കാത്തിരിപ്പിന് ചരിത്രം കുറി...
Mar 19, 2025, 1:28 am GMT+0000
കോഴിക്കോട് ഹോം സ്റ്റേയുടെ മറവിൽ ലഹരി വിൽപ്പന; യുവാവ് പിടിയിൽ
Mar 18, 2025, 3:19 pm GMT+0000
‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയിൽ മമ്മൂട്ടി...
Mar 18, 2025, 3:07 pm GMT+0000
തൃശൂരിൽ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി മിന്നൽ ചുഴലി, മരങ്ങള്‍ വീണ...
Mar 18, 2025, 2:34 pm GMT+0000
ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; വെള്ളിയാഴ്ച ചില ട്രെയിൻ സർവീ...
Mar 18, 2025, 2:27 pm GMT+0000
More from this section
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; പിഎഫില്‍ ലയിപ്പിച്ച ഡിഎ കുടിശി...
Mar 18, 2025, 1:53 pm GMT+0000
5 കിലോമീറ്ററിന് 20 രൂപ മാത്രം നിരക്ക്, 10 മിനിറ്റ് ഇടവിട്ട് സർവീസ്;...
Mar 18, 2025, 11:53 am GMT+0000
പ്രമുഖ കമ്പനികൾ അണിനിരക്കും, 200ൽ അധികം അവസരങ്ങൾ; ഉന്നത വിദ്യാഭ്യാസ...
Mar 18, 2025, 10:56 am GMT+0000
അമ്മ മകളെ പീഡിപ്പിച്ചെന്ന വിചിത്ര കേസ്: പൊലീസ് നടപടിക്കെതിരെ അന്വേഷണം
Mar 18, 2025, 10:48 am GMT+0000
ഭർത്താവിന്റെ പിണക്കം മാറ്റാൻ പൂജ , ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്ക...
Mar 18, 2025, 10:42 am GMT+0000
‘വളർത്തച്ഛന്റെ സ്നേഹം നഷ്ടപ്പെടുമോ എന്ന ഭയം; 12കാരി 4 മാസം പ്രായമുള...
Mar 18, 2025, 10:38 am GMT+0000
ഒമ്പത് വർഷമായി ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ; മലയാളി...
Mar 18, 2025, 10:23 am GMT+0000
യുവാക്കൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നാർകോട്ടിക്സ് കൺട്രോൾ ബ്...
Mar 18, 2025, 9:57 am GMT+0000
കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് 12 വയസുകാരി; കൊലപാതകത്തിന് കാരണം സ്നേ...
Mar 18, 2025, 9:49 am GMT+0000
‘സിനിമയിലെ വയലൻസ് നിയന്ത്രിക്കാൻ പരിമിതികളുണ്ട്’; ആലോചിക്കേണ്ടത് നി...
Mar 18, 2025, 9:48 am GMT+0000
വ്യാജ വോട്ടർമാരെ തിരിച്ചറിയാൻ പുതിയ ഉപകരണം കൊണ്ടുവരുമെന്ന് തെരഞ്ഞെട...
Mar 18, 2025, 9:01 am GMT+0000
ആമസോൺ, ഫ്ലിപ്കാർട്ട് ഗോഡൗണുകളിൽ റെയ്ഡ്; നിരവധി ഉത്പന്നങ്ങൾ പിടിച്ച...
Mar 18, 2025, 8:58 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; ഫർസാനയെയും അഹ്സാനെയും കൊന്നത് വിശദീകര...
Mar 18, 2025, 7:43 am GMT+0000
കാസർകോട് 15കാരിയുടേയും യുവാവിൻ്റേയും മരണം; കൊലപാതകമാണോ ആത്മഹത്യയാണോ...
Mar 18, 2025, 7:37 am GMT+0000
വാഹനത്തിന് പിഴയുണ്ടെന്ന് വാട്സാപ്പ് സന്ദേശം വന്നോ? പരിശോധിച്ച് ഉറപ്...
Mar 18, 2025, 7:06 am GMT+0000