കൂടത്തായി കൂട്ടക്കൊല; നാലു മൃതദേഹങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല

news image
Oct 26, 2023, 2:34 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​യി​ൽ നാ​ലു പേ​രു​ടെ വ​ധ​ക്കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച്, പ്ര​ത്യേ​ക കോ​ട​തി​യി​ൽ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. അ​ന്ന​മ്മ തോ​മ​സ്, ടോം ​തോ​മ​സ്, ആ​ൽ​ഫൈ​ൻ, മ​ഞ്ചാ​ടി മാ​ത്യു കൊ​ല​ക്കേ​സു​ക​ളി​ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഈ ​കേ​സു​ക​ളി​ൽ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ സ​യ​നൈ​ഡി​ന്റെ അ​വ​ശി​ഷ്ടം തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. പ്ര​തി ജോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​യ​നൈ​ഡ് ഭ​ക്ഷ​ണ​ത്തി​ൽ കൊ​ടു​ത്തു കൊ​ന്നു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ കേ​ന്ദ്ര ലാ​ബി​ൽ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടി​ലും സ​യ​നൈ​ഡ് സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം സ​യ​നൈ​ഡ് സാ​ന്നി​ധ്യം വ്യ​ക്ത​മാ​വാ​ത്ത​തും മ​റ്റും ഉ​ൾ​ക്കൊ​ള്ളി​ച്ച​താ​ണ് തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. നാ​ലു കേ​സും കോ​ട​തി ന​വം​ബ​ർ 30ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. കൂ​ട്ട​ക്കൊ​ല​യി​ലെ റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ സാ​ക്ഷി​വി​സ്താ​രം ബു​ധ​നാ​ഴ്ച തു​ട​ർ​ന്നു. ഒ​ന്നാം പ്ര​തി ജോ​ളി, നാ​ലാം പ്ര​തി മ​നോ​ജ് കു​മാ​ർ, സാ​ക്ഷി മ​ഹേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ ഒ​പ്പു​ക​ളും കൈ​യ​ക്ഷ​ര​വും പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ക്കു​ന്ന​തി​ന് താ​ൻ സാ​ക്ഷി​യാ​യി​രു​ന്നു എ​ന്ന് 71ാം സാ​ക്ഷി ന​ട​ക്കാ​വ് എ.​എ​സ്.​ഐ സ​ന്തോ​ഷ് മാ​മ്പാ​ട്ടി​ൽ മാ​റാ​ട് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ൽ മു​മ്പാ​കെ മൊ​ഴി ന​ൽ​കി. ജോ​ളി​യു​ടെ വീ​ട്ടി​ൽ​നി​ന്നും മൂ​ന്നാം പ്ര​തി പ്ര​ജി​കു​മാ​റി​ന്റെ ക​ട​യി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത സ​യ​നൈ​ഡ് പ​രി​ശോ​ധ​ന​ക്കാ​യി കെ​മി​ക്ക​ൽ ലാ​ബി​ൽ എ​ത്തി​ച്ച​ത് താ​നാ​യി​രു​ന്നു എ​ന്നും സ​ന്തോ​ഷ് മൊ​ഴി ന​ൽ​കി.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ള​വാ​യി മൊ​ഴി കൊ​ടു​ക്കു​ക​യാ​ണെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്റെ വാ​ദം സ​ന്തോ​ഷ് നി​ഷേ​ധി​ച്ചു. ഒ​ന്നാം പ്ര​തി ജോ​ളി​യു​ടെ വീ​ട്ടി​ൽ​നി​ന്നും മൂ​ന്നാം പ്ര​തി പ്ര​ജി​കു​മാ​റി​ന്റെ ക​ട​യി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത സ​യ​നൈ​ഡ് പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് താ​നാ​ണെ​ന്ന് 72ാം സാ​ക്ഷി അ​സി​സ്റ്റ​ന്റ് കെ​മി​ക്ക​ൽ എ​ക്സാ​മി​ന​ർ പി.​പി. സു​ധാ​ക​ര​ൻ മൊ​ഴി ന​ൽ​കി. പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി ഹി​ജാ​സ് അ​ഹ​മ്മ​ദ്, എം. ​രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ എ​തി​ർ​വി​സ്താ​രം ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഡീ​ഷ​ന​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഇ. ​സു​ഭാ​ഷ്, അ​ഡ്വ. സ​ഹീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ഹാ​ജ​രാ​യി. റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ സാ​ക്ഷി​വി​സ്താ​രം ഈ ​മാ​സം 30ന് ​തു​ട​രും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe