കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റുപറഞ്ഞു, ശേഷം ഫർസാനയെയും കൊലപ്പെടുത്തി; അഫാന്‍റെ മൊഴി

news image
Feb 28, 2025, 6:28 am GMT+0000 payyolionline.in

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്‍റെ മൊഴി പുറത്ത്. കൂട്ടക്കൊലയുടെ കാര്യം പെൺസുഹൃത്തായ ഫർസാനയോട് പറഞ്ഞുവെന്നും ഇതിന് ശേഷം അവളെയും കൊന്നുവെന്നുമാണ് പ്രതി പാങ്ങോട് പൊലീസിന് മൊഴിനൽകിയത്.

 

മറ്റുള്ളവരെല്ലാം കൊല്ലപ്പെട്ടെന്ന വിശ്വാസത്തിലാണ് അഫാൻ ഫർസാനയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. വീടിന്‍റെ പിൻവാതിലിലൂടെ ഉള്ളിൽ കടന്ന് മുകളിലത്തെ സ്വന്തം മുറിയിലേക്ക് കൊണ്ടുപോയി. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കാര്യം ഫർസാനയോട് പറഞ്ഞു. ‘നമ്മൾ ഇനി എങ്ങനെ ജീവിക്കും’ എന്ന് ചോദിച്ച് കസേരയിലിരുന്ന ഫർസാനയെ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി. ഫർസാനയുടെ മുഖത്തിന്‍റെ ഒരു വശം പാടെ തകർന്ന നിലയിലായിരുന്നു.

 

കൂ​ട്ട​ക്കൊ​ല​ക്ക്​ പ്രേ​ര​ണ​യാ​യ​ത്​ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ത​ന്നെ​യാണെന്നാണ് പൊലീസിന്‍റെ നിഗമനം. പ​ല​ത​വ​ണ​യാ​യി അ​ഫാ​ൻ ​പൊ​ലീ​സി​ന്​ ന​ൽ​കി​യ മൊ​ഴി​യും ഇ​താ​ണ്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ഫാ​ന്‍റെ​ ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും ചാ​റ്റ്​ ഹി​സ്റ്റ​റി​യും ബാ​ങ്ക്​ രേ​ഖ​ക​ളും ശേ​ഖ​രി​ച്ച പൊ​ലീ​സ്, പ​ണം ക​ടം ന​ൽ​കി​യ​വ​രെ ക​ണ്ടെ​ത്തി കേ​സി​ൽ സാ​ക്ഷി​ക​ളാ​ക്കിയിട്ടുണ്ട്.

 

ഒ​രു ക​ടം തീ​ര്‍ക്കാ​ന്‍ മ​റ്റൊ​രാ​ളി​ൽ നി​ന്ന്​ ക​ടം​വാ​ങ്ങി ‘മ​റി​ക്കു’​ന്ന രീ​തി​യി​ലാ​യി​രു​ന്നു അ​ടു​ത്ത​കാ​ല​ത്താ​യി അ​ഫാ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ജീ​വി​തം മു​ന്നോ​ട്ട്​ പോ​യ​ത്. ആ​ര്‍ഭാ​ട​ത്തി​നും ആ​ഡം​ബ​ര ജീ​വി​ത​ത്തി​നു​മാ​യി ന​ട​ത്തി​യ പ​ണ​മി​ട​പാ​ടു​ക​ളാ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണ​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്നു. പി​താ​വി​ന്റെ വി​ദേ​ശ​ത്തെ ബാ​ധ്യ​ത കൂ​ടാ​തെ, അ​ഫാ​നും ഉ​മ്മ​യും സ​ഹോ​ദ​ര​നു​മ​ട​ങ്ങി​യ കൊ​ച്ചു​കു​ടും​ബ​ത്തി​ന് 65 ല​ക്ഷം രൂ​പ​യു​ടെ ക​ട​മു​ണ്ട്. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മാ​യി 13 പേ​രി​ൽ നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ക​ടം വാ​ങ്ങി. കൂ​ടാ​തെ, 12 ല​ക്ഷം രൂ​പ കി​ട്ടി​യ ര​ണ്ട്​ ചി​ട്ടി​ക​ളു​ടെ അ​ട​വും മു​ട​ങ്ങി. പ​ണം ക​ടം​വാ​ങ്ങി തി​രി​ച്ചും മ​റി​ച്ചും ന​ൽ​കി​യാ​ണ് പി​ടി​ച്ചു​നി​ന്ന​ത്. എ​ന്നാ​ൽ, കു​ടം​ബം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന്‌ അ​റി​ഞ്ഞ​തോ​ടെ പ​ല​രും പ​ണം ന​ൽ​കാ​തെ​യാ​യി.​

ദി​വ​സ​വും പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് ആ​ളു​ക​ളെ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ അ​ഫാ​ന്‍ അ​സ്വ​സ്ഥ​നാ​യി. പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ പി​താ​വി​ന് നാ​ട്ടി​ലെ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന തി​രി​ച്ച​റി​വും അ​സ്വ​സ്ഥ​നാ​ക്കി. നേ​ര​​ത്തേ പ​ണ​യം വെ​ച്ച ബു​ള്ള​റ്റ് ബൈ​ക്ക്​ തി​രി​ച്ച്​ വാ​ങ്ങി​യി​ട്ടി​ല്ല. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കാ​ർ ആ​ദ്യം ര​ണ്ട​ര ല​ക്ഷം രൂ​പ​ക്ക്​ പ​ണ​യം​വെ​ക്കു​ക​യും പി​ന്നീ​ട്, നാ​ലു​ല​ക്ഷം രൂ​പ​ക്ക്​ വി​റ്റ് അ​തി​ൽ ഒ​രു ല​ക്ഷം രൂ​പ സൗ​ദി​യി​ലു​ള്ള പി​താ​വി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ ദി​വ​സം വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് 1400 രൂ​പ ക​ട​മെ​ടു​ത്താ​ണ് ഉ​റ്റ​വ​രെ കൊ​ല​പ്പെ​ടു​ത്താ​നു​പ​യോ​ഗി​ച്ച ആ​യു​ധ​മാ​യ ചു​റ്റി​ക വാ​ങ്ങി​യ​ത്. വ​ല്യു​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി കൈ​ക്ക​ലാ​ക്കി​യ മാ​ല ഇ​തേ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം​വെ​ച്ച് 74,000 രൂ​പ വാ​ങ്ങു​ക​യും അ​തി​ല്‍ നി​ന്ന് 40,000 രൂ​പ ക​ട​ക്കാ​രി​ല്‍ നാ​ലു​പേ​ര്‍ക്ക് തി​രി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. കൂ​ട്ട​ക്കൊ​ല ന​ട​ത്തു​ന്ന​തി​നി​ടെ​യു​ള്ള മ​ദ്യ​പാ​ന​വും ആ​ഹാ​രം ക​ഴി​ക്ക​ലും ക​ടം​വീ​ട്ട​ലും അ​നി​യ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ നോ​ട്ട്​ വി​ത​റ​ലു​മെ​ല്ലാം അ​തി വി​ചി​ത്ര​മെ​ന്നാ​ണ് പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.

 

പെ​ൺ​സു​ഹൃ​ത്ത്​ ഫ​ർ​സാ​ന​ക്ക്​ മു​ക്കു​പ​ണ്ടം പ​ക​രം​ന​ൽ​കി വാ​ങ്ങി​യ സ്വ​ർ​ണ​മാ​ല പ​ണ​യം​വെ​ച്ച​ 90,000 രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​മു​ണ്ട്. ഫ​ർ​സാ​ന ഇ​ത് തി​രി​കെ ചോ​ദി​ച്ച​തും അ​ക്കാ​ര്യം അ​വ​ളു​ടെ വീ​ട്ടി​ല​റി​ഞ്ഞാ​ല്‍ പ്ര​ശ്ന​മാ​കു​മെ​ന്ന​തും ഫ​ര്‍സാ​ന​യെ കൊ​ല്ലാ​ൻ കാ​ര​ണ​മാ​യി. ത​ന്റെ മ​ര​ണ​ശേ​ഷം ഫ​ര്‍സാ​ന​യെ എ​ല്ലാ​വ​രും ത​നി​ച്ചാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്ന​താ​യും മൊ​ഴി ന​ൽ​കി.

 

അ​ർ​ബു​ദ​രോ​ഗ ബാ​ധി​ത​യാ​യ ഷെ​മി​യു​ടെ ചി​കി​ത്സ​ക്കു​പോ​ലും പ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ വ​ന്ന​തോ​ടെ, കൂ​ട്ട ആ​ത്മ​ഹ​ത്യ​ക്ക്​ കു​ടും​ബം ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഷെ​മി​ക്ക് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ഭ​യ​മാ​യി​രു​ന്നു. തു​ട​ർ​ന്ന്, എ​ല്ലാ​വ​രും മ​രി​ച്ചി​ല്ലെ​ങ്കി​ലോ​യെ​ന്ന്​ ക​രു​തി​യാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. അ​ർ​ബു​ദ​രോ​ഗ ബാ​ധി​ത​യാ​യ ഉ​മ്മ​ക്കും അ​നു​ജ​നും താ​നി​ല്ലാ​തെ ജീ​വി​ക്കാ​നാ​കി​ല്ലെ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് അ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും മൊ​ഴി​ന​ല്‍കി. ദി​വ​സ​ങ്ങ​ള്‍ക്കു മു​മ്പ്​ പ​ണം ചോ​ദി​ച്ചി​ട്ട് ത​രാ​ത്ത​തും ഉ​മ്മ​യോ​ടു​ള​ള ദേ​ഷ്യ​ത്തി​ന്​ ആ​ക്കം കൂ​ട്ടി. പ​ണ​യം​വെ​ക്കാ​ന്‍ സ്വ​ര്‍ണം ത​രാ​ത്ത​താ​യി​രു​ന്നു വ​ല്ല്യു​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ കാ​ര​ണം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ, ക​ല്യാ​ണം ക​ഴി​ച്ച്​ എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്ന് പി​തൃ​സ​ഹോ​ദ​ര​ൻ ല​ത്തീ​ഫ് ചോ​ദി​ച്ച​താ​ണ് അ​ദ്ദേ​ഹ​ത്തെ കൊ​ല്ലാ​നു​ള്ള കാ​ര​ണ​മാ​യി അ​ഫാ​ൻ പ​റ​യു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe