കെജ്രിവാളിനായി കേരളത്തില്‍ അഴിമതിക്കാരുടെ കൂട്ടകരച്ചിൽ ,മാസപ്പടിയില്‍ ഇഡിനടപടി വന്നാൽ കോണ്‍ഗ്രസ് മാറ്റി പറയുമോ

news image
Mar 22, 2024, 6:15 am GMT+0000 payyolionline.in

തിരുവനന്തപുരം: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതികേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ, കേരളത്തിലെ കേണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ,സുരേന്ദ്രന്‍ രംഗത്ത്.കേരളതതില്‍ നടക്കുന്നത് അഴിമതിക്കാരുടെ കൂട്ട കരച്ചിലാണ്.കേരളത്തിൽ ഇഡിയുടെ വല്ല നടപടിയും വന്നാൽ സതീശൻ മാറ്റി പറയുമോയെന്ന് അദ്ദേഹം ചോദിച്ചു.പിണറായിക്കും മകൾക്കും എതിരായ മാസപ്പടിയിൽ ഒത്തു തീർപ്പ് വേണമെന്നാണോ സതീശൻ പറയുന്നത്.മാസപ്പടിയിൽ മുഖ്യമന്ത്രിക്കെതിരെ നടപടി വേണം എന്നായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്.കേന്ദ്ര ഏജൻസി നടപടിയിലേക്ക് പോകുമ്പോൾ കോൺഗ്രസ് നിലപാട് മാറ്റുന്നു.കേരളത്തിൽ ആകുമോ അടുത്ത നടപടി എന്നതിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe