കെപിസിസി പ്രസിഡന്റാകാനില്ല, എവിടെയും മത്സരിക്കാനുമില്ല; കടുപ്പിച്ച് കെ മുരളീധരൻ

news image
Jun 8, 2024, 1:46 pm GMT+0000 payyolionline.in

കോഴിക്കോട്‌: പാർട്ടി പ്രവർത്തനത്തിൽ സജീവമാകാനില്ലെന്ന്‌ ആവർത്തിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ. വയനാട്ടിലടക്കം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. കെപിസിസി പ്രസിഡന്റ്‌ പദവിയുൾപ്പെടെ പാർട്ടിസ്ഥാനങ്ങളൊന്നും സ്വീകരിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പുവരെ പാർട്ടി പ്രവർത്തനത്തിൽ നിന്ന്‌ വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും മുരളീധരൻ വാർത്താലേഖകരോട്‌ പറഞ്ഞു.

തൃശൂരിലെ കനത്ത തോൽവിയെ തുടർന്ന്‌ കോൺഗ്രസ്‌ നേതൃത്വത്തോടുള്ള അതൃപ്‌തിയിൽ മാറ്റമില്ലെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു മുരളീധരന്റെ പ്രതികരണം. പരാജയത്തിൽ പാർട്ടിക്ക്‌ പങ്കുണ്ടെന്ന്‌ പറഞ്ഞ മുരളീധരൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനടക്കം വീട്ടിലെത്തി അനുനയിപ്പിച്ചിട്ടും നിലപാട്‌  മാറ്റാത്തത്‌ കോൺഗ്രസിൽ പ്രതിസന്ധി വർധിപ്പിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe