കെ എസ് ആര് ടി സി സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക് എത്തുകയാണെന്നും ഷെഡ്യൂളിങില്‍ ഓണ്‍ലൈന്‍ സംവിധാനം ഏർപെടുത്തുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍. എ ഐ സാങ്കേതിവിദ്യയിലൂടെ വാഹനങ്ങളെ നിയന്ത്രിക്കാനാകുമെന്നും ഇതിലൂടെ വരുമാന നഷ്ടം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊറിയര്‍ സംവിധാനം സോഫ്റ്റ്വെയര് സംവിധാനത്തിലേക്ക് മാറ്റിയുണ്ട്. അക്കൗണ്ട് സംവിധാനവും ഓണ്‍ലൈൻ ആണ്. വാഹനം വൃത്തിയാക്കുന്നതില്‍ കുടുംബശ്രീയുമായി സഹകരിച്ച് പുതിയ പ്രൊജക്ട് നടപ്പിലാക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
