കെ.എസ്.ആർ.ടി.സിയിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്ര അനുവദിക്കണം: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി മേഖലാ കൺവെൻഷൻ

news image
Aug 22, 2026, 5:55 am GMT+0000 payyolionline.in

കൊയിലാണ്ടി: കെ.എസ്.ആർ.ടി.സി ബസുകളിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി മേഖലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അശോക് ഭവനിൽ നടന്ന കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി അജയൻ മൂലാട് ഉദ്ഘാടനം ചെയ്തു.

മുതിർന്ന പൗരന്മാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തനങ്ങളിൽ സജീവത കൊണ്ടുവരാനും അവർക്ക് താങ്ങും തണലുമായി നിലകൊള്ളാനും കൺവെൻഷൻ ആഹ്വാനം ചെയ്തു. എൻ.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊന്നമ്മ ടീച്ചർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സംഘടനയുടെ പ്രവർത്തനങ്ങളിൽ വനിതാ സാന്നിധ്യം ഉറപ്പാക്കുന്നതിനെക്കുറിച്ച് കെ.പി. വിജയയും, പൊതുസമൂഹവുമായി ചേർന്നുനിന്ന് സംഘടനാ ശാക്തീകരണം നടത്തുന്നതിനെക്കുറിച്ച് ഇബ്രാഹിം തിക്കോടിയും സംസാരിച്ചു. സെക്രട്ടറി ടി.പി. രാഘവൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അണേല ബാലകൃഷ്ണൻ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. രാമകൃഷ്ണൻ വി.പി (ചെങ്ങോട്ടുകാവ്), അശോകൻ എടവന, ഗോപാലൻ എം.കെ, ശാന്ത കുറ്റിയിൽ, ശ്രീധരൻ സി.എം എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe