തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷക്കുള്ള (കെ-ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഡിസംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. കാറ്റഗറി ഒന്നിന് 2026 ഫെബ്രുവരി 21ന് രാവിലെ പത്ത് മുതൽ 12.30 വരെയും കാറ്റഗറി രണ്ടിന് ഫെബ്രുവരി 21ന് ഉച്ചക്ക് ശേഷം രണ്ട് മുതൽ 4.30 വരെയുമാണ് പരീക്ഷ.
കാറ്റഗറി മൂന്നിന് ഫെബ്രുവരി 23ന് രാവിലെ പത്ത് മുതൽ 12.30 വരെയും കാറ്റഗറി നാലിന് ഉച്ചക്ക് ശേഷം രണ്ട് മുതൽ 4.30 വരെയുമാണ് പരീക്ഷ. ഹാൾ ടിക്കറ്റ് ഫെബ്രുവരി 11 മുതൽ ഡൗൺലോഡ് ചെയ്യാം.
