കെ- ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനുമില്ല; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

news image
Oct 29, 2026, 2:00 pm GMT+0000 payyolionline.in

തിരുവനന്തപുരം: കെ- ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനുമില്ല, ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന പെറ്റീഷനിൽ വ്യക്തത വന്നതിനുശേഷം മാത്രം തുടർനടപടി. സുപ്രീംകോടതി വിധിപ്രകാരം 2028 സെപ്റ്റംബർ ഒന്നിന് മുൻപ് അധ്യാപകർ കെ- ടെറ്റ് യോഗ്യത നേടണം. പിഎസ്‌സി അഡ്വൈസ് ലഭിച്ച യോഗ്യത ഇല്ലാത്തവർക്ക് പ്രൊവിഷണലായി നിയമനം നൽകും.

കോടതി വിധിക്ക് മുൻപ് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തവരുടെ കേസുകൾ പരിശോധിച്ച് ശമ്പളം അംഗീകരിക്കാനും ഉത്തരവ്. നിലവിൽ സർവീസിൽ ഇരിക്കുന്ന അധ്യാപകരുൾപ്പെടെ കെ.ടെറ്റ് വിജയിച്ചിരിക്കണമെന്ന വിധിക്കെതിരായ പുനപരിശോധന ഹർജികൾ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. പിന്നാലെ സർക്കാർ അനുവദിച്ചിരുന്ന ഇളവുകളും ഒഴിവാക്കിയിരുന്നു. യു പി വിഭാഗത്തിൽ കെ ടെറ്റ് 2വും എൽപി വിഭാഗത്തിൽ കെ ടെറ്റ് വണ്ണുമാണ് യോഗ്യതയെങ്കിലും ഉയർന്ന കെ ടെറ്റ് ഉള്ളവർക്ക് നിയമനം നൽകാമെന്നും പുതിയ ഉത്തരവുമിറങ്ങിയിരുന്നു. അതേസമയം, സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ ടെറ്റ് യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവിറക്കിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe