ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം. പാര്‍ലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീ കണ്ടത്. രാവിലെ 9.22 നാണ് തീ കണ്ടതെന്നും ഉടൻ അണച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു. എസിയിൽ നിന്നാണ് തീ പടർന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായും കംപ്യൂട്ടറുകളും ചില രേഖകളും കത്തി നശിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സംഭവത്തിൽ കൂടുതൽ പരിശോധന തുടരുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം: രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചെന്ന് ഉദ്യോഗസ്ഥര്‍, തീയണച്ചു
Apr 16, 2024, 9:48 am GMT+0000
payyolionline.in
ഏപ്രിൽ 18നും 19നും 2 ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലർട്ട്, 3 ദിവസം എല്ലാ ജില് ..
വേനൽമഴ പെയ്തിട്ടും ആശ്വാസമില്ല; സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു, 1 ..