കേരളത്തിലേക്കുള്ള ബസ് കാത്ത് നിന്നാൽ പെട്ടു; കർണാടക – തമിഴ്നാട് അതിർത്തിയിൽ യാത്ര തീരാക്കുരുക്കിൽ

news image
Jan 28, 2026, 12:33 pm GMT+0000 payyolionline.in

ബെംഗളൂരു :  ഹൊസൂർ ദേശീയപാതയിലെ (NH 44) ചന്ദാപുര– അത്തിബലെ ഇടനാഴി വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗതാഗതക്കുരുക്ക് ഇലക്ട്രോണിക് സിറ്റിയിലേക്കും നീളുന്നു. ബൊമ്മന്ദ്രയിൽ നിന്നു തിരക്കില്ലാത്ത സമയങ്ങളിൽ അരമണിക്കൂർ കൊണ്ട് അത്തിബലെയിലെത്തിയിരുന്നപ്പോൾ ഇന്ന് 1–2 മണിക്കൂർ വേണം. 6 വരി പാതയിൽ ചന്ദാപുര– അത്തിബലെ വരെയുള്ള ഭാഗത്ത് അപകടം പതിവായതോടെയാണു റോഡ് വീതികൂട്ടൽ ദേശീയപാത അതോറിറ്റി ആരംഭിച്ചത്. 160 കോടി രൂപയാണു പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ ബെംഗളൂരു– ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി ചന്ദാപുരയിൽ റെയിൽവേ മേൽപാലത്തിന്റെ നിർമാണവും പുരോഗമിക്കുന്നു. ഹൊസൂർ ഭാഗത്തേക്ക് ഇലക്ട്രോണിക് സിറ്റി മേൽപാലം ഇറങ്ങി വരുന്ന വാഹനങ്ങളുടെ പരമാവധി വേഗം 10 കിലോമീറ്ററിൽ താഴെ. ബസ് കാത്ത് നിന്നാൽ പെട്ടു! കേരളത്തിലേക്കുൾപ്പെടെയുള്ള സംസ്ഥാനാന്തര ബസ് സർവീസുകൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ പെടുന്നതു പതിവായതോടെ മണിക്കൂറുകൾ വൈകിയാണു ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. രാത്രി ഹൊസൂർ വഴി തെക്കൻ കേരളത്തിലേക്കു പോകുന്ന ബസുകൾ ബൊമ്മസന്ദ്രയിൽ നിന്നു കർണാടക –തമിഴ്നാട് അതിർത്തിയായ അത്തിബലെ ടോൾ പ്ലാസയിലെത്താൻ ഒരു മണിക്കൂറിൽ കൂടുതൽ സമയം വേണ്ടിവരുന്നു. വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും കുരുക്കിലകപ്പെടുന്ന സമയം വീണ്ടും നീളും. ‌കേരള, കർണാടക ആർടിസി, സ്വകാര്യ ബസുകളിൽ ബൊമ്മസന്ദ്ര, ചന്ദാപുര, അത്തിബലെ പിക്കപ് പോയിന്റുകളിൽ ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ മഴയും തണുപ്പുമേറ്റു റോഡരികിൽ കാത്തു കെട്ടി നിൽക്കുന്നതും പതിവു കാഴ്ചയായി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe