കേരളത്തിലേക്ക് എയിംസ് വരുമെന്നാവര്‍ത്തിച്ച് സുരേഷ് ഗോപി, ‘ആലപ്പുഴക്ക് കൊടുക്കണമെന്ന് ആഗ്രഹം’

news image
Feb 2, 2025, 1:39 pm GMT+0000 payyolionline.in

ദില്ലി : കേരളത്തിലേക്ക് എയിംസ് വരുമെന്നാവര്‍ത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നാണ് തന്റെ ആഗ്രഹം. പാർലമെന്റിൽ എത്തിയപ്പോൾ മുതൽ ആലപ്പുഴയ്ക്കായി വാദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ആലപ്പുഴയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ആലപ്പുഴയിൽ ആയാലും എയിംസ് കേരള ജനതയ്ക്ക് ഉപകാരപ്രദമാണ്. തന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കും. ആലപ്പുഴയും തിരുവനന്തപുരം പോലെയാകണം. പക്ഷേ അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ടെന്നും സുരേഷ് ഗോപി ദില്ലിയില്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe