തമിഴ്നാട്ടിലെ പൗൾട്രി ഫാമുകൾക്ക് വേണ്ടി കോഴികളെ വളർത്തി നൽകുന്ന കർഷകർ ജനുവരി ഒന്ന് മുതൽ സമരം പ്രഖ്യാപിച്ചു.
പുതുവർഷത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇറച്ചിക്കോഴിക്ക് വില കൂടാൻ ഇതു കാരണമായേക്കും.
കോഴിവളർത്തലിനുള്ള പ്രതിഫലം വർധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കർഷകർ സമരത്തിലേക്ക് നീങ്ങുന്നത്.
കോഴികളെ വൻകിട ഫാമുകൾക്ക് നൽകുന്നതിന് നിലവിൽ കിലോഗ്രാമിന് 6.5 രൂപയാണ് കർഷകർക്ക് കിട്ടുന്നത്. ഇത് ഇരുപത് രൂപയാക്കി ഉയർത്തണം എന്നതാണ് ആവശ്യം.
