തിരുവനന്തപുരം: വേനൽക്കാല തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. നാളെ (മെയ് 17, ശനിയാഴ്ച) രാവിലെയാണ് തിരുവനന്തപുരത്ത് നിന്ന് വൺ വേ സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. കേരളത്തിൽ 19 സ്റ്റോപ്പുകളാണ് കൊങ്കൺ വഴി കടന്നുപോകുന്ന ട്രെയിനിന് അനുവദിച്ചിരിക്കുന്നത്.ട്രെയിൻ നമ്പർ 06033 തിരുവനന്തപുരം സെൻട്രൽ – സഹ്രത് നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച രാവിലെ 07:30ന് യാത്ര ആരംഭിച്ച് മൂന്നാം ദിനം ഉച്ചയ്ക്ക് 02:00 മണിയ്ക്കാണ് ഡൽഹിയിലെത്തിച്ചേരുക. വർക്കല ശിവഗിരി 08:05, കൊല്ലം 08:43, ശാസ്താംകോട്ട 09:02, കരുനാഗപ്പള്ളി 09:12, കായകുളം 09:23, മാവേലിക്കര 09:33, ചെങ്ങന്നൂർ 09:47, തിരുവല്ല 09:59, ചങ്ങനാശേരി 10:08, കോട്ടയം 10:27, എറണാകുളം 11:40, ആലുവ 12:05, തൃശൂർ 12:57 സ്റ്റേഷനുകൾ പിന്നിട്ട് 02:10നാണ് ട്രെയിൻ ഷൊർണൂരെത്തുക.02:20ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് തിരൂർ 02:54, കോഴിക്കോട് 03:32, കണ്ണൂർ 04:37, കാസർകോട് 05:44 സ്റ്റേഷനുകൾ പിന്നിട്ട് മംഗളൂരു, ഉഡുപ്പി വഴിയാണ് ട്രെയിൻ സർവീസ് നടത്തുക. ഗോവ (മഡ്ഗാവ്) രാത്രി 01:45ന് എത്തുന്ന ട്രെയിൻ മൂന്നാംദിനം ഉച്ചയ്ക്ക് രണ്ടിന് ഹസ്രത് നിസാമുദ്ദീനിലെത്തും.രണ്ട് എസി ത്രീ ടയർ കോച്ചുകളും 10 സ്ലീപ്പർ ക്ലാസ് കോച്ചുകളും 11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. തിരുവനന്തപുരത്ത് നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് സ്ലീപ്പർ ക്ലാസിന് 1145 രൂപയും തേർഡ് എസിയ്ക്ക് 2895 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
- Home
- Latest News
- കേരളത്തിൽ 19 സ്റ്റോപ്പുകളുമായി ഡൽഹിയിലേക്ക് സ്പെഷ്യൽ ട്രെയിൻ; നാളെ രാവിലെ പുറപ്പെടും, സ്റ്റോപ്പും ടിക്കറ്റ് നിരക്കും അറിയാം
കേരളത്തിൽ 19 സ്റ്റോപ്പുകളുമായി ഡൽഹിയിലേക്ക് സ്പെഷ്യൽ ട്രെയിൻ; നാളെ രാവിലെ പുറപ്പെടും, സ്റ്റോപ്പും ടിക്കറ്റ് നിരക്കും അറിയാം
Share the news :
May 16, 2025, 1:08 pm GMT+0000
payyolionline.in
നേരത്തെ അതിർത്തിയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരുന്നു. അന്ന് അനുവദിച്ച സ്പെഷ്യൽ ട്രെയിനിൻ്റെ റേക്ക് ഉപയോഗിച്ചാണ് കൊങ്കൺ പാത വഴി ന്യൂഡൽഹിയിലേക്ക് ഇപ്പോൾ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.കൊങ്കൺ റൂട്ടിലൂടെ ന്യൂഡൽഹിയിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് റെയിൽവേ മന്ത്രിയോട് താൻ അഭ്യർഥിച്ചിരുന്നെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തിരുവനന്തപുരത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ കോട്ടയം വഴിയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ്.
രാജ്യത്ത് ആദ്യം, തലശ്ശേരിയില്‍ എലിവേറ്റഡ് വാക് വേ യാഥാര്‍ഥ്യമാകുന്നു
കല്ല് പോലുള്ള ഇഡ്ഡലിയ്ക്ക് വിട; പഞ്ഞിപോലുള്ള ഇഡ്ഡലിയുടെ രഹസ്യം ഇതാ
Related storeis
‘അഭിലാഷം’ സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചു; സംവിധായകൻ ഷംസുദ്ദീൻ അറ...
Feb 18, 2026, 5:02 am GMT+0000
എന്തോ കുഴപ്പമുണ്ട്! യൂട്യൂബ് പണിമുടക്കി: ലക്ഷക്കണക്കിന് ഉപയോക്താക്ക...
Feb 18, 2026, 3:39 am GMT+0000
തൊണ്ടി മുതൽ കേസ്; ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന...
Feb 17, 2026, 2:59 pm GMT+0000
കുളിക്കുന്നതിനിടയിൽ വാട്ടര്‍ ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം
Feb 17, 2026, 2:39 pm GMT+0000
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ച
Feb 17, 2026, 2:28 pm GMT+0000
സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുത...
Feb 17, 2026, 2:13 pm GMT+0000
More from this section
രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: രഹസ്യമൊഴി നൽകി പരാതിക്കാരി, വൈ...
Feb 17, 2026, 9:47 am GMT+0000
സർക്കാർ സേവനങ്ങൾ ‘വാട്സ്ആപ്പ്’ വഴിയും; വിപ്ലവകരമായ നീക്...
Feb 17, 2026, 8:05 am GMT+0000
സംവിധായകൻ രോഹിത് ഷെട്ടിയുടെ വസതിയിൽ വെടിവയ്പ്പ്; 12 പ്രതികളെ അറസ്റ്...
Feb 17, 2026, 7:59 am GMT+0000
സഞ്ചാരികളെ ഇതിലെ ഇതിലെ; റെക്കോഡുകൾ ഭേദിച്ച് കേരള ടൂറിസം
Feb 17, 2026, 6:41 am GMT+0000
ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് ലോട്ടറി; വിലയിൽ വൻ ഇടിവ്! അറിയാം ഇന്‍...
Feb 17, 2026, 5:34 am GMT+0000
മീൻ മുട്ട വില്ലനായോ? വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴി...
Feb 17, 2026, 4:42 am GMT+0000
പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റു.
Feb 17, 2026, 4:30 am GMT+0000
തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം
Feb 17, 2026, 4:28 am GMT+0000
നടിക്ക് ഐക്യദാർഢ്യം: ‘അവൾക്കൊപ്പം’ കാമ്പയിനുമായി WCC; ഇന്ന് വൈകിട്ട...
Feb 17, 2026, 3:57 am GMT+0000
ജനറല്‍ കോച്ചുകള്‍ക്കും ശുചിത്വം ഉറപ്പാക്കി റെയില്‍വേ
Feb 16, 2026, 5:01 pm GMT+0000
കണ്ണൂരില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന്...
Feb 16, 2026, 4:51 pm GMT+0000
ഫെബ്രുവരിയിലെ ക്ഷേമപെൻഷൻ വിതരണം 25 മുതല്‍; 1,050 കോടി രൂപ അനുവദിച്ച...
Feb 16, 2026, 3:57 pm GMT+0000
‘സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാകാൻ നഗരനയത്തിന് കഴിയും’; നഗര വിക...
Feb 16, 2026, 10:29 am GMT+0000
ശബരിമലയിലെ യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാ...
Feb 16, 2026, 8:34 am GMT+0000
ചാറ്റ് ജി.പി.ടി കാരിക്കേച്ചർ ട്രെൻഡ്: സോഷ്യൽ മീഡിയയിലെ പുത്തൻ തരംഗത...
Feb 16, 2026, 6:40 am GMT+0000
