കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനിയറിംങ് യൂണിറ്റ് അസോസിയേഷൻ പയ്യോളി സൗത്ത് മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

news image
Oct 24, 2026, 2:46 am GMT+0000 payyolionline.in

പയ്യോളി : കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനിയറിംങ് യൂണിറ്റ് അസോസിയേഷൻ (KIFEUA) പയ്യോളി സൗത്ത് മേഖലാ കൺവൻഷൻ പയ്യോളി ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പതാകയുയർത്തിയതോടെയാണ് കൺവെൻഷന് തുടക്കമായത്.പരിപാടി സംസ്ഥാന കമ്മറ്റിയംഗം കൃഷണൻ.എം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്  റിയാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സുധാകരൻ കസ്തൂരി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തകൻ അർഷാദ് പയ്യോളി, ഉന്നതവിജയം നേടിയ രേവതി എന്നിവരെ മെമൻ്റോ നൽകി അനുമോദിച്ചു. മോഹനൻ എം.പി, റജി.കെ വി , നൗഷാദ്, ലിജിഷ് ,ബിനു എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe