കേരള സ്കൂള്‍ ശാസ്ത്രോത്സവം 2025 പാലക്കാട് ടൗണില്‍ സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. കൂടുതല്‍ സൗകര്യം മുന്‍നിര്‍ത്തിയാണ് പാലക്കാട് ടൗണില്‍ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.
പാലക്കാട് നിന്നുള്ള മന്ത്രിമാരായ എം ബി രാജേഷുമായും കെ കൃഷ്ണന്‍കുട്ടിയുമായും പാലക്കാട് ജില്ലയിലെ എം എല്‍ എമാരുമായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായും ജില്ലാ കളക്ടറുമായുമുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഈ തീരുമാനമെടുത്തത്. നവംബര്‍ ഏഴ് മുതല്‍ 10 വരെയാണ് ശാസ്ത്രോത്സവം നടക്കുന്നത്.
സ്കൂള്‍ ശാസ്ത്രോത്സവത്തിന് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ദിവസങ്ങൾക്ക് മുൻപ് ലോഗോ ക്ഷണിച്ചിരുന്നു. ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, തൊഴിലധിഷ്ഠിത എക്സ്പോ എന്നിവയുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയാറാക്കേണ്ടത്. ലോഗോകള്‍ ഇന്ന് വൈകിട്ട് അഞ്ചിന് മുൻപായി, സന്തോഷ് സി എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695014 എന്ന വിലാസത്തില്‍ ലഭിക്കണം.