കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം വാർഷിക സമ്മേളനം

news image
Oct 29, 2026, 1:26 pm GMT+0000 payyolionline.in

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം 2026-ലെ വാർഷിക സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. രവീന്ദ്രൻ മണമൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുരേഷ് കുമാർ കെ.കെ. സ്വാഗതം ആശംസിച്ചു. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കെ.എസ്.എസ്.പി.എ. കോഴിക്കോട് ജില്ലാ പ്രസിഡന്റും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ പി.എം. അബ്ദുറഹിമാൻ നിർവഹിച്ചു.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ. കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ.എം. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. അംഗവും കെ.എസ്.എസ്.പി.എ. നിയോജകമണ്ഡലം കൗൺസിലറുമായ രത്നവല്ലി ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുരളി തോറോത്ത്, കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രജീഷ് വെങ്ങളത്ത് കണ്ടി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.കെ. കൃഷ്ണൻ, മുത്തു കൃഷ്ണൻ പി., വേലായുധൻ കീഴരിയൂർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പ്രേമകുമാരി എസ്.കെ., ബാലൻ നായർ ഓ., വാഴയിൽ ശിവദാസൻ, ജില്ലാ കൗൺസിൽ അംഗം പ്രേമൻ നന്മന എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും നിലവിലുള്ള മെഡിസെപ്പ് പദ്ധതി അടിയന്തരമായി ഉടച്ചുവാർത്ത് പെൻഷനേഴ്സിന് ഉപകാരപ്രദമായ രീതിയിൽ പുനഃസംഘടിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ വെച്ച് 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുരേഷ് കുമാർ കെ.കെ. (പ്രസിഡന്റ്), ബാലചന്ദ്രൻ എൻ. നാമംഗലത്ത്, ശകുന്തള കെ.കെ. (വൈസ് പ്രസിഡന്റുമാർ), ജയരാജൻ ഓ.കെ. (സെക്രട്ടറി), ദിനേശ് വി. തച്ചോത്ത്, അശോകൻ കെ. (ജോയിന്റ് സെക്രട്ടറിമാർ), ബാലകൃഷ്ണൻ എൻ. (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വനിതാ ഫോറം പ്രസിഡന്റായി രാജാമണി ടീച്ചർ സി.എച്ചിനെയും ജോയിന്റ് കൺവീനറായി മിനി ടീച്ചർ എ.കെയെയും തിരഞ്ഞെടുത്തു. മുത്തു കൃഷ്ണൻ പി., സുരേഷ് കുമാർ ഇ.എം. എന്നിവരാണ് പുതിയ ഓഡിറ്റർമാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe