കൊച്ചിയിൽ അഞ്ച് കോടി രൂപ വിലമതിക്കുന്ന ചരസുമായി യുവാവ് പിടിയിൽ; ലഹരി എത്തിച്ചത് ഡൽഹിയിൽ നിന്ന്

news image
Nov 25, 2026, 1:38 pm GMT+0000 payyolionline.in

കൊച്ചി : വിപണിയിൽ 5 കോടി രൂപ വിലമതിക്കുന്ന ചരസുമായി യുവാവ് പിടിയിൽ. കാസർകോട് നീലീശ്വരം ചിറപ്പുറത്ത്‌ വെള്ളിക്കോത്ത് മുഹമ്മദ് സിറാജുദ്ദീനെ (25)യാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. രണ്ടരക്കിലോ ചരസാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഡൽഹിയിൽ നിന്നാണ് ചരസ് വാങ്ങിയതെന്നാണ് സിറാജുദീൻ പൊലീസിനോട് പറഞ്ഞത്. അവിടെനിന്ന് മംഗലാപുരം വരെ വിമാനത്തിൽ എത്തി. തുടർന്ന് ട്രെയിനിൽ തൃശൂരിൽ ഇറങ്ങി. അവിടെ നിന്ന് ടാക്സിയിൽ നെടുമ്പാശേരിയിൽ എത്തി ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ നിന്ന് കൊച്ചി സിറ്റിയിലേക്ക് ലഹരി കൊണ്ടുപോകാനായിരുന്നു ഇയാളുടെ പദ്ധതി. ചെറിയ പാക്കറ്റുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു ചരസ്. ഇതിനുമുമ്പും മുഹമ്മദ് സിറാജുദീൻ ലഹരി കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരമെന്ന് പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe