കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്നു മുതൽ പുതിയ ഫ്ലൈറ്റ് സർവീസ്; വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും

news image
Feb 9, 2026, 5:02 am GMT+0000 payyolionline.in

കൊച്ചി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്ന് മുതൽ പുതിയ പ്രതിദിന വിമാന സർവീസ് ആരംഭിക്കും. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ- 91 ആണ് സർവീസ് നടത്തുന്നത്.

അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് രാവിലെ 9.30ന് സർവീസ് ആരംഭിക്കുന്ന വിമാനം 1.50ന് കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ടിലെത്തും. കൊച്ചിയില്‍ നിന്നും രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം 12.45ന് അഗത്തിയിലെത്തും. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും.

നിലവിൽ ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്ന മൂന്നാമത്തെ വിമാന കമ്പനിയാണ് ഫ്ലൈ-91.ഇൻഡിഗോ, അലൈൻസ് എയർ എന്നിവയാണ് മറ്റ് കമ്പനികൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe