കണ്ണൂർ : കൊട്ടിയൂരിൽ കഴുത്തിന് മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിയാളെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷാണ് മരിച്ചത്. ഇയാൾ സ്വയം കഴുത്ത് മുറിച്ച് അമ്പായത്തോട് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിക്കയറുകയായിരുന്നു.
പോലീസിന്റെയും ഡോഗ് സ്ക്വാഡിന്റെയും വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് രാജേഷിനെ ഉൾ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
