കൊയിലാണ്ടിയിലെ വാഹനാപകടം ; മരിച്ചത് പുന്നാട് സ്വദേശിനിയായ വീട്ടമ്മ

news image
Nov 28, 2025, 5:12 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയ പാതയിൽ പഴയ ജോയിന്റ ആർ ടി ഓഫീസിനു സമീപംഇന്നലെ രാവിലെ കാറും പാർസൽ കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുയുണ്ടായ വാഹനാപകടത്തിൽ കാർ യാത്രികയായ പുന്നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. പുന്നാട് താവിലക്കുറ്റിയിലെ പാർവ്വതി റാംനിവാസിൽ കല്യാടൻ ഓമന (61) ആണ് മരിച്ചത്.
മട്ടന്നൂർ കാര പേരാവൂരിലെ വയലിൽ വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാരുടെയും കല്യാടൻ മാധവിയമ്മയുടെയും മകളാണ് മരണപ്പെട്ട ഓമന

 

കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർതൃസഹോദരി രമണി (55),ഇവരുടെ മകൻ സരിൻ (33) എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന രാവിലെ 6.30 കൊയിലാണ്ടിയിൽ വെച്ച് ആണ് അപകടം നടന്നത്.ഇവരുടെ ഭർതൃസഹോദരിയായ രമണിയുടെ ചികിത്സാവശ്യാർത്ഥം കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രയിൽ ഇവർ സഞ്ചരിച്ച കാറും എതിരെ വന്ന പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ മൂവരെയും ഉടൻതന്നെ സമീപ വാസിയും പയ്യോളി എസ് ഐയുമായ ടി.ടി. ഷി ജുസി പി ആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ്:പന്നിയോടൻ ശ്രീധരൻ.
മക്കൾ: ശ്രീജേഷ് (ബിസിനസ്സ്, ബംഗലുരു), മഹിമ
മരുമക്കൾ: പ്രജീഷ്(എയർ ഫോഴ്സ്, തിരുവനന്തപുരം), ശ്രീലക്ഷ്മി (തൃശ്ശൂർ)
സഹോദരങ്ങൾ: ദാമോധരൻ (വിമുക്ത ഭടൻ), നാരായണൻ, ഗോവിന്ദൻ ,രാഘവൻ, ശങ്കരൻ, ജനാർദ്ദനൻ, ലക്ഷ്മണൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe