കൊയിലാണ്ടിയിൽ ചെങ്കല്ല് കയറ്റിവന്ന മിനി ലോറി ദേശീയപാതയിൽ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

news image
Sep 12, 2026, 11:49 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയപാതയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഉച്ചയ്ക്ക് രണ്ടുമണിയോടെ കൊല്ലം പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം. വെട്ടുകല്ല് കയറ്റി കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡ്രൈവറെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ലോറിയിൽ നിന്ന് ഡീസൽ റോഡിലേക്ക് പരക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി ഫയർഫോഴ്സും പോലീസും ചേർന്ന് ക്രയിൻ ഉപയോഗിച്ച് ലോറിയും റോഡിൽ ചിതറിയ വെട്ടുകല്ലുകളും നീക്കം ചെയ്തു. തുടർന്ന് ഫയർഫോഴ്സ് വെള്ളമുപയോഗിച്ച് റോഡിലെ ഡീസൽ കഴുകുകയും ചെയ്തു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിജു കെ.പിയുടെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ നിധി പ്രസാദ് ഇ.എം, ലിനീഷ് എം, അനൂപ് എൻ.പി, രജിലേഷ് സി.എം, ഹോം ഗാർഡുമാരായ റിജേഷ് ആർ.ഐ, ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe