കൊയിലാണ്ടിയിൽ ടാങ്കർ ലോറിയിൽ നിന്നും തീപ്പൊരിയുണ്ടായത് പരിഭ്രാന്തി പരത്തി

news image
Aug 23, 2025, 12:19 pm GMT+0000 payyolionline.in

കൊയിലാണ്ടി: ടാങ്കർ ലോറിയിൽ നിന്നും തീപ്പൊരിയുണ്ടായത് പരിഭ്രാന്തി പരത്തി, വൈകീട്ട് 4.15 ഓടെ കൊയിലാണ്ടി മേൽപ്പാലത്തിലാണ് നഗരത്തിലാണ് സംഭവം. മഹാരാഷ്ട്രയിൽ നിന്നും ടാർ കയറ്റിവരുകയായിരുന്ന എം എച്ച് 4എഫ് യു. 4206 ടാങ്കർ ലോറിയിൽ നിന്നാണ് തീപ്പൊരി ഉയർന്നത് , ടാർ ലീക്കായി ടയറിൽ വീണതിനെ തുടർന്ന്തീപ്പൊരി ഉയർന്നത് ഇതൊടെ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും, ലോറിഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെടുകയും,അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടർന്ന് കുതിച്ചെത്തി തീയണച്ചു. അസി: ഫയർ ഓഫീസർ , അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് തീയണച്ചത് സംഭവത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe