കൊയിലാണ്ടിയിൽ പുനരധിവാസ ഫണ്ട് ലഭിക്കാന്‍ കൈക്കൂലി : പണം വാങ്ങുന്നതിനിടെ ക്ലർക്ക് വിജിലൻസ് പിടിയിൽ

news image
Oct 12, 2023, 9:57 am GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടിയിൽ എൽ.എ.എൻ.എച്ച്  ക്ലർക്ക് പി ഡി ടോമിയെ കൈക്കൂലി സ്വീകരിക്കുന്നതിനിടയിൽ വിജിലൻസ് സംഘം പിടികൂടി. കുറുവാങ്ങാട് എൽ എ എൻ എച്ച് ഓഫീസ് പരിസരത്തു നിന്നാണ് പിടികൂടിയത്.  റിഹാബിലിറ്റേഷൻ ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് പണം ആവശ്യപ്പെടുകയും പരാതിക്കാരൻ പണം നൽകുന്നതിനിടയിൽ വിജിലൻസ് പിടികൂടുകയുമായിരുന്നു.
86,000 രൂപ കൊടുക്കുന്നതിനിടയിലണ് പിടിയിലായത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe