കൊയിലാണ്ടിയിൽ ശുചീകരണ പ്രവർത്തകർക്ക് ആദരവും, മെഡിക്കൽ ക്യാമ്പും

news image
Sep 30, 2026, 3:00 pm GMT+0000 payyolionline.in

സ്വച്ഛതാ ഹി സേവ , നമസ്തേ ശുചിത്വ ക്യാമ്പയിനുകളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ പ്രവർത്തിക്കുന്ന ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ, സീവേജ് ആൻ്റ് സെപ്റ്റേജ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ എന്നിവരെ കൊയിലാണ്ടി നഗരസഭ ആദരിച്ചു. നമസ്തെ പദ്ധതിയുടെ ഭാഗമായി വാലിഡേഷൻ പൂർത്തിയായവർക്ക് ആയുഷ്മാൻ കാർഡ് വിതരണവും നടത്തി. കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്‌സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ C.T. ബിന്ദു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുധീഷ് A.P സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുധാകരൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ദൃശ്യ, കൗൺസിലർമാരായ ജയദേവൻ , ഷെമീം, രമ്യ മനോജ്, ഹയറുന്നീസ, ദിനേശൻ, നഗരസഭ സെക്രട്ടറി പാർവ്വതി ചന്ദ്രൻ KAS എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. സുനിൽ കുമാർ യോഗത്തിന് നന്ദി അറിയിച്ചു. തുടർന്ന് തൊഴിലാളികൾക്കായി മിനി ഹാളിൽ മെഡിക്കൽ ക്യാമ്പ് നടന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe