കൊയിലാണ്ടി: കൊയിലാണ്ടി കൾചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സംഗമവും അവാർഡ് ജേതാക്കൾക്കും ജനപ്രതിനിധികൾക്കുമുള്ള സ്വീകരണവും സംഘടിപ്പിച്ചു. യു.എ. ഖാദർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി ചെയർമാൻ എൻ.ഇ. ഹരികുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. നജീബ്, ടൗൺ കൗൺസിലർ സി.കെ. ജയദേവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫോക്ലോർ അവാർഡ് ജേതാക്കളായ ഹമീദ് ഗുരുക്കൾ, അജീഷ് മുചുകുന്ന് എന്നിവർക്ക് നഗരസഭാ ചെയർമാൻ ഉപഹാരങ്ങൾ സമർപ്പിച്ചു. അടുത്തിടെ അന്തരിച്ച പ്രശസ്ത സംഗീത പ്രതിഭ എസ്.പി. വെങ്കിടേഷിനെ സുനിൽ തിരുവങ്ങൂർ അനുസ്മരിച്ചു.
എം.ജി. ബൽരാജ്, അഡ്വ. സുനിൽ മോഹൻ, സി. ജയരാജ്, രാഗം മുഹമ്മദാലി, എം.കെ. വേലായുധൻ, എ. ഹരിദാസ്, എൻ.വി. വൽസൻ, സത്യൻ കണ്ടോത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് അഡ്വ. കെ.ടി. ശ്രീനിവാസന്റെ നേതൃത്വത്തിൽ നടന്ന കലാ സംഗമം പരിപാടിക്ക് മാറ്റുകൂട്ടി. സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
