കൊയിലാണ്ടിയിൽ 17 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിൽ

news image
Aug 2, 2026, 9:34 am GMT+0000 payyolionline.in

കൊയിലാണ്ടി: അനധികൃതമായി കടത്തിക്കൊണ്ടുവന്ന 17 ലിറ്റർ മാഹി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പള്ളിക്കര രാരാരിത്താഴ വീട്ടിൽ ടി.എം. രവിയാണ് പിടിയിലായത്. കൊയിലാണ്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. വിനോദന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഓണം സ്പെഷ്യൽ ഡ്രൈവ്, ഓപ്പറേഷൻ തണ്ടർ എന്നിവയുടെ ഭാഗമായി കോഴിക്കോട് ഐ.ബി. പ്രിവന്റീവ് ഓഫീസർ ആർ.എൻ. സുശാന്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കീഴൂർ പള്ളിക്കര മമതാമുക്ക് – മുത്താറ്റിൽ താഴെ റോഡിൽ വെച്ചാണ് പ്രതിയെ മദ്യവുമായി കസ്റ്റഡിയിലെടുത്തത്.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ജി.ആർ. രാഗേഷ് ബാബു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എ.കെ. ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർ അഖില, ഡ്രൈവർ (പി.ഒ. ഗ്രേഡ്) സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe