കൊയിലാണ്ടി : കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ.

ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വഗാഡ് കമ്പനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന ബിഹാർ കത്തുവാ സ്വദേശി സുനിൽ കുമാർ റിഷിദേവ് ( 23 ) ആണ് വൈകിട്ട് 7 മണിയോടുകൂടിയാണ് ചെങ്ങോട്ടുകാവ് പാലത്തിനടുത്തുള്ള വഗാഡ് ലേബർ ക്യാമ്പിൽ താമസിച്ചുവരുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്.

ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രണ്ടു ദിവസമായി ഇയാൾക്ക് അസ്വസ്ഥതയുള്ളതായി കൂടെയുള്ളവർ വിവരം നൽകി കൊയിലാണ്ടി പോലീസ് സ്ഥലത്തും ആശുപത്രിയിലെത്തി പരിശോധന നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു
