കൊല്ലം പാറപ്പള്ളിയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ യുവാവ് കടലിൽ മുങ്ങി മരിച്ചു

news image
Nov 14, 2025, 3:04 pm GMT+0000 payyolionline.in

കൊയിലാണ്ടി:  കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ യുവാവ്  കടലിൽ മുങ്ങിമരിച്ചു. കൊല്ലം പഞ്ചായത്ത് ലക്ഷം വീട്ടിൽ മുഹമ്മദലിയുടെ മകൻ റഷീദ് (22) ആണ് മരിച്ചത്.  വൈകീട്ട് 4.30 ഓടെ കൊല്ലം പാറപ്പള്ളി കടപ്പുറത്ത് കല്ലുമ്മക്കായ പറിക്കവെയാണ് അപകടം. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മാതാവ്: റസിയ. സഹോദരങ്ങൾ: ഷാഹിദ്, റാഫി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിലെക്ക് മാറ്റി. എലത്തൂർ കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe