കോട്ടയം: കോട്ടയം ജില്ലയിലെ പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ (84) ഭാര്യ സരസമ്മ (70) മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മൃതദേഹം രക്തം വാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയമുണ്ട്.
കോട്ടയത്ത് പാറത്തോടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി, പൊലീസ് സ്ഥലത്തെത്തി
Oct 17, 2024, 11:59 am GMT+0000
payyolionline.in
പോകുന്നവർ പോകട്ടെ, ആരെയും പിടിച്ചു നിർത്തുന്നില്ല; കെ സുധാകരൻ
വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്; 37 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽക ..