കോഴിക്കോടിന് അഭിമാനം; മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായി കലക്ടർ സ്നേഹിൽ കുമാർ സിങ്

news image
Jan 27, 2026, 3:50 am GMT+0000 payyolionline.in
ജനാധിപത്യ പ്രക്രിയയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ്റെ അംഗീകാരം. കോളേജുകളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബുകള്‍ (ഇ.എല്‍.സി.) വഴി നടത്തിയ ‘സ്വീപ്’ പ്രവര്‍ത്തനങ്ങളും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൻ്റെ (എസ്.ഐ.ആര്‍.) ഭാഗമായി നടപ്പാക്കിയ മാതൃകാ പദ്ധതികളുമാണ് പുരസ്‌കാരങ്ങള്‍ക്കര്‍ഹമാക്കിയത്.
മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോഓഡിനേറ്ററായി ഡോ. നിജീഷ് ആനന്ദ്, മികച്ച ബൂത്ത് ലെവല്‍ ഓഫീസറായി കെ. രാജേഷ് (കുന്ദമംഗലം), മികച്ച ഇലക്ടറല്‍ ലിറ്ററസി ക്ലബ് അംബാസഡറായി സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ഥി പി.ജി. ആകാശ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഇലക്ടറല്‍ ലിറ്ററസി ക്ലബുകളില്‍ രണ്ടാം സ്ഥാനം സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് കരസ്ഥമാക്കി.
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, വിവിധ കോളേജുകളിലെ ഇ.എല്‍.സി. ക്ലബുകള്‍, ഇ.എല്‍.സി. അധ്യാപക കോഓഡിനേറ്റര്‍മാര്‍, വിദ്യാര്‍ഥി വോളൻ്റിയര്‍മാര്‍, ജില്ലാ കലക്ടറുടെ ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാം ഇൻ്റേണ്‍സ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വോട്ടര്‍ ബോധവത്കരണത്തിലും പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിലും നടത്തിയ നൂതന ഇടപെടലുകളാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe