കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യ കെഎംസിസി യുടെ നിവേദനം വൈസ് പ്രസിഡന്റ് ഇസ്മായിൽ അരൂർ മുഖ്യമന്ത്രി വി. ഡി. സതീശന് സമർപ്പിച്ചു. മലബാറിലെ പ്രവാസികൾക്കും മലേഷ്യയിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും , വിനോദ സഞ്ചാരികൾക്കും ഏറെ പ്രയോജനകരമായ കോഴിക്കോട്നിന്ന് ക്വാലാലംപൂർ നേരിട്ടുള്ള വിമാന സർവീസ് അടിയന്തരമായി ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ടി. വി. ഇബ്രാഹിം എം.എൽ.എ, മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി. പി. എ അസീസ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു
കോഴിക്കോട് – ക്വാലാലംപൂർ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കണം
Sep 10, 2026, 1:42 pm GMT+0000
payyolionline.in
വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം: ഉപഭോക്താക്കൾക്ക് മെസ്സേജ് അയക്കാൻ ക ..
തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ കൊലപ്പെടുത്തി; അമ്മ പൊലീസ് കസ്റ്റഡിയിൽ
