യോഗ ഇൻസ്ട്രക്ടർ നിയമനം
തൂണേരി∙ ഗവ.ഹോമിയോ ആശുപത്രിയിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു.കൂടിക്കാഴ്ച 18ന് 12ന് നടത്തും.
ബജറ്റ് ഇന്ന്
നാദാപുരം∙ പഞ്ചായത്ത് ബജറ്റ് ഇന്ന് 11ന് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അവതരിപ്പിക്കും.

വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 7 മുതൽ 4 വരെ കൂടരഞ്ഞി അങ്ങാടി, കരിങ്കുറ്റി, കൊളപ്പാറക്കുന്ന്.∙ 7.30– 5.30: കടുളിത്താഴ, പുതിയോത്ത് മുക്ക്, ഷാ എന്റർപ്രൈസസ്, തുരുത്തുമല, പൂനത്ത് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധി.∙ 8 – 5: ടെലിഫോൺ കോളനി, മലാപ്പറമ്പ്.∙ 8.30 – 5.30: ഹരിത, കളൻതോട്, എംഇഎസ്, പരതപ്പൊയിൽ, ഈസ്റ്റ് കളൻതോട്, ഗസൽ അപ്പാർട്മെന്റ്, കെഎംസിടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധി.∙ 9 – 5: പറമ്പിൽ ബസാർ, പറമ്പിൽ ബസാർ ഹൈസ്കൂൾ, മല്ലിശ്ശേരിത്താഴം, പറമ്പിൽ ബസാർ – പൂളക്കടവ് റോഡ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധി, മലാപ്പറമ്പ്, മലാപ്പറമ്പ് ഹൗസിങ് കോളനി, മലാപ്പറമ്പ് വാട്ടർ അതോറിറ്റി.
ഭാഗിക ഗതാഗത നിരോധനം
കോഴിക്കോട്∙ നടുവണ്ണൂർ- മന്ദങ്കാവ്- ഊരള്ളൂർ- മുത്താമ്പി- റോഡിലെ ക്രോസ് ഡ്രെയ്നേജിന്റെ നിർമാണ പ്രവൃത്തി ഇന്നു തുടങ്ങുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ റോഡിലെ ഗതാഗതം ഭാഗികമായി നിരോധിച്ചു.
കോഴ്സിന് അപേക്ഷിക്കാം
കോഴിക്കോട്∙ ഐഎംസി സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗവ. വനിത ഐടിഐ നടത്തുന്ന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 8086415698