കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുമ്പോൾ കൈ മുറിഞ്ഞു; വയോധികന് രക്ഷകനായി അഗ്നിരക്ഷാസേന

news image
Jun 9, 2025, 10:08 am GMT+0000 payyolionline.in

കോഴിക്കോട്:  തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈയ്ക്ക് മുറിവേറ്റ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാത്തമംഗലം നെച്ചൂളിയില്‍ ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഇട്ടാലപ്പുറത്ത് ഗോകുലന്‍ നായര്‍ (61) ആണ് അപകടത്തില്‍പ്പെട്ടത്. പടിഞ്ഞാറേവീട്ടില്‍ ശ്രീകാന്തിന്‍റെ വീട്ടിലെ അമ്പതടിയോളം ഉയരമുള്ള തെങ്ങിലാണ് ഗോകുലന്‍ കയറിയത്.വലിച്ചു കെട്ടിയ തെങ്ങ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ കമ്പി അയഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇത് വലിച്ചുകെട്ടാനാണ് ഗോകുലന്‍ എത്തിയത്. തെങ്ങില്‍ കയറി ഓലകള്‍ കൊടുവാള്‍ കൊണ്ട് വെട്ടി മാറ്റുന്നതിനിടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തിരിച്ചിറങ്ങാന്‍ കഴിയാനാകാതെ ഗോകുലന്‍ തെങ്ങിന് മുകളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe