കോഴിക്കോട്: ഡ്രൈവിങ് പഠിപ്പിക്കാനെന്ന വ്യാജേന കൊണ്ടുപോയി പ്ലസ് ടു വിദ്യാർഥിയെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പെൺകുട്ടിയടക്കം അഞ്ചുപേർക്കെതിരെ എലത്തൂർ പോലീസ് കേസെടുത്തു. മക്കട സ്വദേശിയായ വിദ്യാർഥിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. മക്കട ബദിരൂരിലെ കുന്നിൻമുകളിലെത്തിച്ച ശേഷം വിദ്യാർഥിയുടെ കൈകൾ കെട്ടിയിടുകയും ഇരുമ്പുദണ്ഡുകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി.
പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
