കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മസാജ് ചെയർ ലൗഞ്ച് സജ്ജീകരിച്ചു

news image
Mar 18, 2025, 3:56 am GMT+0000 payyolionline.in

കോഴിക്കോട്∙ മാളുകളിൽ മാത്രം ലഭ്യമായിരുന്ന മസാജ് ചെയർ സൗകര്യം ഇനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും. സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിൽ മസാജ് ചെയർ ലൗഞ്ച് സജ്ജീകരിച്ചു. ഉടൻ പ്രവർത്തനം ആരംഭിക്കും. പാലക്കാട് റെയിൽവേ ഡിവിഷനിൽ യാത്രക്കാർക്ക് ഈ സൗകര്യം ലഭിക്കുന്ന ഏക സ്റ്റേഷനായി കോഴിക്കോട് മാറും. ഫുൾ ബോഡി എയർ ബാഗ് മസാജ് സൗകര്യമാണ് ഇവിടെ ഏർപ്പെടുത്തുന്നത്. ഒരേ സമയം 4 പേർക്ക് മസാജ് സൗകര്യം ലഭ്യമാകും. റെയിൽവേ കരാർ നൽകി സ്വകാര്യ ഏജൻസിയാണ് ഈ സൗകര്യം നടപ്പാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe