കോഴിക്കോട് ലഹരി വില്പന വഴി വാങ്ങിയ വാഹനം പൊലീസ് കണ്ടു കെട്ടി

news image
Dec 2, 2025, 4:22 pm GMT+0000 payyolionline.in

കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ പൊലീസ് ശക്തമായ നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ലഹരി വില്പന വഴി വാങ്ങിയ വാഹനം പോലീസ് കണ്ടു കെട്ടി.
പന്തീരാങ്കാവ് സ്വദേശി കുറുക്കൻ കുഴി പറമ്പിൽ രമിത്ത് ലാൽ ലഹരി വില്പനയിലൂടെ പണം സമ്പാദിച്ച് വാങ്ങിയ യമഹ R15 ആണ് മെഡിക്കൽ കോളേജ് പൊലീസ് കണ്ടുകെട്ടിയത്. തുടർന്ന് അംഗീകാരത്തിനായി ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റ ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.കഴിഞ്ഞ ഓഗസ്റ്റ് മാസം കോഴിക്കോട് സിറ്റി ഡാൻസാഫും, മെഡിക്കൽ കോളേജ് പോലീസും ചേർന്ന് ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 73.80 ഗ്രാം MDMA സഹിതം പ്രതി പിടിയിലാക്കുന്നത്. മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത ഇയാൾ വാഹനം വാങ്ങിയതും, ആഡംബരപൂർണ്ണമായ ജീവിതം നയിച്ചതും ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയുടെ സ്വത്തുക്കൾ കണ്ടുകിട്ടുന്നതിനുള്ള നടപടികൾ എടുക്കുകയും, വാഹനം കണ്ടുകെട്ടുകയും ചെയ്യുകയായിരുന്നു. പ്രതിക്ക് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു പോക്സോ കേസും നിലവിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe