കോഴിക്കോട് വെള്ളയിൽ മോഷണക്കുറ്റമാരോപിച്ച് ഭിന്നശേഷിക്കാരന് മർദ്ദനം. ശരീരമാസകലം പരുക്കേറ്റ യുവാവിനെ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷനൽ ട്രെയിനിങ് സെന്ററിലെ മോഷണക്കുറ്റമാരോപിച്ചാണ് മർദ്ദിച്ചത്. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ യുവാവിന് നേരെയാണ് ആക്രമണം ഉണ്ടാക്കിയത്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ സ്ഥാപനത്തിലെ പരിശീലകനെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു.
മുഖത്തും കൈകളിലും കാലിലുമടക്കം പരുക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനാണ് മർദ്ദിച്ചതെന്നും യുവാവിന്റെ കുടുംബം പറഞ്ഞു. സ്ഥാപനത്തിൽ വച്ചാണ് യുവാവിനെ മർദ്ദിച്ചത്.
