കോഴിക്കോട് : താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടിലെ ഇറച്ചിപ്പാറയിലാണ് ഫ്രഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ്. കോഴി മാലിന്യം സംസ്കരിക്കുന്നതിനുള്ള ജില്ലയിലെ ഏക പ്ലാന്റാണിത്. സംയുക്ത ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ 5 വർഷത്തിലധികമായി ഇവിടെ നാട്ടുകാരുടെ സമരം നടക്കുന്നുണ്ട്. ഇരുതുള്ളിപ്പുഴ മലിനമാകുന്നുവെന്നും നാറ്റം കാരണം 4000ൽ പരം കുടുംബങ്ങൾക്കു ജീവിക്കാൻ പറ്റാത്ത സാഹചര്യമാണന്നും പറഞ്ഞാണു നാട്ടുകാർ സമരത്തിനിറങ്ങിയത്. തൊട്ടടുത്തുള്ള താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തുകളിൽ നിന്നുള്ളവരും പ്ലാന്റിനെതിരാണ്.കഴിഞ്ഞമാസം 7ന് നാട്ടുകാർ ഫാക്ടറിക്കു മുന്നിൽ രാത്രിയും പകലും പ്രതിഷേധിക്കുകയും മാലിന്യവുമായെത്തിയ വാഹനങ്ങൾ തടയുകയും ചെയ്തു. പിറ്റേന്ന്, കലക്ടർ സ്നേഹിൽ കുമാർ സിങ് അനുരഞ്ജന യോഗം വിളിച്ചുവെങ്കിലും അലസിപ്പിരിഞ്ഞു. അനുവദനീയമായതിന്റെ പത്തിരട്ടി കോഴി മാലിന്യം സംസ്കരിക്കുന്നതിനാലാണു പരിസരവും പുഴയും മലിനപ്പെട്ടതെന്നാണു നാട്ടുകാരുടെ ആരോപണം. ദിവസവും 20 ടൺ ആണു പ്ലാന്റിന്റെ ശേഷി. എന്നാൽ, 200 ടൺ കോഴിമാലിന്യമാണു പ്ലാന്റിൽ സംസ്കരിക്കുന്നതെന്ന് സമിതിയുടെ ചെയർമാൻ ബാബു കുടുക്കിൽ പറയുന്നുപ്രക്ഷോഭത്തെ തുടർന്നു കഴിഞ്ഞ മേയിൽ ഒരു മാസത്തോളം പ്ലാന്റ് അടച്ചിരുന്നു. പരിസരമലിനീകരണം പരിഹരിക്കാമെന്നു കമ്പനി ഉറപ്പു നൽകിയ ശേഷമാണു തുറന്നത്. എന്നാൽ, ഉറപ്പു പാലിച്ചില്ലെന്നു സംരക്ഷണ സമിതി പ്രവർത്തകർ ആരോപിച്ചു. സ്ഥാപനത്തിന്റെ ലൈസൻസ് കട്ടിപ്പാറ പഞ്ചായത്ത് പുതുക്കിയില്ലെങ്കിലും ജില്ലാതല ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുവാദത്തോടെയാണു പ്രവർത്തനം തുടരുന്നത്. കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണവുമുണ്ട്. അതിനിടെയാണ് ഫ്രഷ് കട്ട് പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട സമരസമിതി ഭാരവാഹികളായ 2 പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഇത് വൻ പ്രതിഷേധത്തിനു കാരണമായി. സമരസതിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനു മുന്നിൽ വൻ പ്രതിഷേധം തീർത്തതോടെ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചങ്കിലും പ്ലാന്റ് അടച്ചപൂട്ടണമെന്നാവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്താൻ സമര സമിതി തീരുമാനിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെ പ്ലാന്റിലേക്കുള്ള റോഡ് ഉപരോധം വീണ്ടും ആരംഭിച്ചത്.
- Home
- Latest News
- കോഴി മാലിന്യ സംസ്കരണത്തിൽ വലഞ്ഞ് 4000 കുടുംബങ്ങൾ, നാറ്റം കാരണം ജീവിതം തന്നെ വഴിമുട്ടി; പുഴയും നാടും മലിനമാക്കിയതോടെ സമരം
കോഴി മാലിന്യ സംസ്കരണത്തിൽ വലഞ്ഞ് 4000 കുടുംബങ്ങൾ, നാറ്റം കാരണം ജീവിതം തന്നെ വഴിമുട്ടി; പുഴയും നാടും മലിനമാക്കിയതോടെ സമരം
Share the news :
Oct 22, 2025, 6:45 am GMT+0000
payyolionline.in
ആലപ്പുഴയിൽ യുവതിയെ കാണാനില്ല; പരാതി നൽകിയത് മട്ടാഞ്ചേരിയിൽ പൊലീസുകാരനായ ഭർത്ത ..
പയ്യോളിയിൽ റെയിൽവേ മേൽപ്പാലത്തിനായി മുറവിളി: നാളെ ബഹുജന കൺവെൻഷൻ
Related storeis
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയ...
Dec 7, 2025, 6:01 am GMT+0000
യുഡിഎഫ് കുപ്രചാരണം നടത്തുന്നു: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Dec 7, 2025, 5:54 am GMT+0000
ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു: ഇന്നലെ ദര്‍ശനം നടത്തിയത് 80,76...
Dec 7, 2025, 5:25 am GMT+0000
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാന...
Dec 7, 2025, 5:19 am GMT+0000
ഇരിങ്ങൽ ആനാടക്കൽ സൗമിനി അന്തരിച്ചു
Dec 6, 2025, 5:44 pm GMT+0000
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത...
Dec 6, 2025, 2:50 pm GMT+0000
More from this section
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് ‘ഭീകര’ ശബ്ദം, കട്ടി...
Dec 6, 2025, 12:13 pm GMT+0000
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേ...
Dec 6, 2025, 12:07 pm GMT+0000
കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ...
Dec 6, 2025, 11:33 am GMT+0000
ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു
Dec 6, 2025, 11:28 am GMT+0000
സിമാറ്റ്–2026 പ്രവേശനപരീക്ഷ തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ 8 പരീക്ഷ...
Dec 6, 2025, 11:04 am GMT+0000
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചാൽ തീർത്തു കളയുമെന്ന് ഭീഷണിപ്...
Dec 6, 2025, 10:51 am GMT+0000
അങ്ങനെ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യരുത്: മുന്നറിയിപ്പുമായി കേരള ...
Dec 6, 2025, 10:48 am GMT+0000
ജോലി സമയം കഴിഞ്ഞ് കോളും ഇമെയിലും പാടില്ല; റൈറ്റ് ടു ഡിസ്കണക്ട് ബിൽ ...
Dec 6, 2025, 10:23 am GMT+0000
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻക...
Dec 6, 2025, 10:21 am GMT+0000
പാഴ്സൽ വിതരണത്തിന് മാത്രമായി തീവണ്ടി; ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കും
Dec 6, 2025, 9:54 am GMT+0000
മന്ത്രി റിയാസിന്റെ പഴ്സനല്‍ സ്റ്റാഫ് ചമഞ്ഞ് ചികിത്സാ സഹായത്തിനു പണ...
Dec 6, 2025, 9:46 am GMT+0000
വർക്കലയിൽ പ്രിന്റിംഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക്...
Dec 6, 2025, 9:41 am GMT+0000
ഹാക്കര്‍മാരെ പേടിക്കണം; ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മ...
Dec 6, 2025, 9:34 am GMT+0000
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരു...
Dec 6, 2025, 9:26 am GMT+0000
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും,
Dec 6, 2025, 9:19 am GMT+0000
