കൊല്ലം: ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്താൻ ജില്ലയില്‍ 19 മുതല്‍ 24 വരെ ക്രിസ്മസ്കാല പരിശോധന കര്‍ശനമാക്കുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു.
എല്ലാ ദിവസവും സ്ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. മുദ്ര പതിക്കാത്ത അളവ്തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, അളവിലും തൂക്കത്തിലും കുറച്ചുള്ള വിൽപന, പാക്കറ്റുകളില്‍ മതിയായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്തത്, എം.ആര്.പിയേക്കാള്‍ അധിക വില ഈടാക്കല്‍, വില തിരുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കും.
ഉപഭോക്താക്കള്‍ക്ക് പരാതികള്‍ കണ്ട്രോള് റൂം നമ്പറുകളില്‍ അറിയിക്കാം. ഡെപ്യൂട്ടി കണ്ട്രോളര് (ജനറല്‍)- 8281698021, ൈഫ്ലയിങ് സ്ക്വാഡ് -8281698028, അസിസ്റ്റന്റ് കണ്ട്രോളര്, കൊല്ലം -8281698022, ഇന്‍സ്പെക്ടര്‍ സര്‍ക്കിള്‍ 2 -8281698023, ഇന്‍സ്പെക്ടര്‍-കുന്നത്തൂര്‍- 8281698024, കരുനാഗപ്പള്ളി- 8281698025, കൊട്ടാരക്കര 8281698026, പുനലൂര്‍ 8281698027, പത്തനാപുരം 9400064082, കണ്ട്രോള് റൂം 0474 2745631.
