തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ചില സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും, ആഘോഷത്തിനായി കുട്ടികളിൽ നിന്ന് പിരിച്ച തുക തിരികെ നൽകുകയും ചെയ്തു എന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കേരളം പോലെ ഉയർന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ സംസ്കാരവുമുള്ള ഒരു സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത നടപടിയാണിതെന്ന് മന്ത്രി പറഞ്ഞുമതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യൻ മോഡലുകൾ കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ആരെയും അനുവദിക്കില്ല. ജാതി-മത ചിന്തകൾക്കപ്പുറം കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുന്ന ഇടങ്ങളാണ് നമ്മുടെ വിദ്യാലയങ്ങൾ. അവിടെ വേർതിരിവിന്റെ വിഷവിത്തുകൾ പാകാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളിൽ ഒരുപോലെ ആഘോഷിക്കപ്പെടുന്നവയാണ്. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കുട്ടികൾ പഠിക്കുന്നത് ഇത്തരം ഒത്തുചേരലുകളിലൂടെയാണ്ആഘോഷം നിശ്ചയിച്ച് പണം പിരിച്ച ശേഷം, അത് വേണ്ടെന്നു വെച്ച് പണം തിരികെ നൽകിയ നടപടി കുട്ടികളുടെ മനസിനെ മുറിപ്പെടുത്തുന്നതും ക്രൂരവുമാണ്. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ എല്ലാ വിദ്യാലയങ്ങൾക്കും ബാധ്യതയുണ്ട്. എയ്ഡഡ് ആയാലും അൺ എയ്ഡഡ് ആയാലും സ്കൂളുകൾ പ്രവർത്തിക്കുന്നത് ഈ രാജ്യത്തെ നിയമങ്ങൾക്കും വിദ്യാഭ്യാസ ചട്ടങ്ങൾക്കും അനുസൃതമായാണ്. സങ്കുചിതമായ രാഷ്ട്രീയ-വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയങ്ങളെ മാറ്റാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകും. പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം, സഹജീവി സ്നേഹവും ബഹുസ്വരതയും പഠിപ്പിക്കേണ്ടവയാണ് വിദ്യാലയങ്ങളെന്ന് മന്ത്രി പറഞ്ഞു.
- Home
- Latest News
- ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
Share the news :
Dec 21, 2025, 9:00 am GMT+0000
payyolionline.in
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ ..
വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ നിര്യാതനായി
Related storeis
`ഡാന്‍സാഫ് ഉദ്യോഗസ്ഥരുടെ പേര് വിവരം രഹസ്യമായി സൂക്ഷിക്കണം’; ല...
Jan 13, 2026, 9:20 am GMT+0000
മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ; സ്വീകരിച്ച് പ്രതിപക്ഷ നേതാവ്
Jan 13, 2026, 9:18 am GMT+0000
വടകരയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മര...
Jan 13, 2026, 8:09 am GMT+0000
കുട്ടികൾക്ക് പരീക്ഷയ്ക്ക് പഠിക്കേണ്ടെ? CBSE സ്കൂളുകളിൽ വിക്സിത് ഭാ...
Jan 13, 2026, 8:07 am GMT+0000
രാഹുലിനെതിരെ വൻ പ്രതിഷേധം; വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിച്ചു
Jan 13, 2026, 7:27 am GMT+0000
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്ന അനി...
Jan 13, 2026, 6:33 am GMT+0000
More from this section
ഇന്നും കൂടി; സ്വർണവില റെക്കോഡിൽ
Jan 13, 2026, 5:03 am GMT+0000
കോഴിക്കോട് പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തി ലഹരി...
Jan 13, 2026, 5:02 am GMT+0000
ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമല്ല, സാധാരണ പ്രൊഫൈലുകള്‍ക്കും ഇനി വ...
Jan 13, 2026, 4:23 am GMT+0000
കോട്ടയത്ത് സ്കൂട്ടർ മറിഞ്ഞ് സ്വന്തം തോക്കിൽനിന്ന് വെടിയേറ്റ് അഭിഭ...
Jan 13, 2026, 4:21 am GMT+0000
റെയിൽവേ ട്രാക്കിൽ കല്ലുവെച്ചതിന് നാല് കുട്ടികൾക്കെതിരെ നിയമ നടപടി
Jan 13, 2026, 4:20 am GMT+0000
ലേണേഴ്സ് ടെസ്റ്റിൽ തട്ടിപ്പ്, കോപ്പിയടി; പരീക്ഷാരീതി പരിഷ്കരിക്കാൻ...
Jan 13, 2026, 3:52 am GMT+0000
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ വൻക്രമക്കേട്; 14.93 കോടി ജ...
Jan 13, 2026, 3:42 am GMT+0000
ബലാത്സംഗ കേസ്; റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയ...
Jan 13, 2026, 3:34 am GMT+0000
കശ്മീരിൽ പള്ളികളെയും നടത്തിപ്പുകാരെയും കുറിച്ച് വിവരശേഖരണത്തിന് പൊലീസ്
Jan 12, 2026, 4:08 pm GMT+0000
കണ്ണൂർ താഴെ ചൊവ്വയിൽ വെച്ച് ട്രെയിനിൽ നിന്ന് വീണു 18 കാരന് ദാരുണാന്...
Jan 12, 2026, 3:32 pm GMT+0000
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് റിക്രൂട്ട്മെന്റ് 2026: വനിതാ ഡ്രൈവർ-കം-ക...
Jan 12, 2026, 2:52 pm GMT+0000
ഇന്ത്യയിലെ ആദ്യത്തെ ചിത്രശലഭ സങ്കേതമായി ആറളം
Jan 12, 2026, 2:42 pm GMT+0000
താലികെട്ടാൻ അവനെത്തിയില്ല… ഇന്ന് വിവാഹം കഴിക്കാനിരിക്കെ വരൻ അപകടത്ത...
Jan 12, 2026, 2:14 pm GMT+0000
കേരള വിസിക്ക് തിരിച്ചടി; മുൻ രജിസ്ട്രാർ അനിൽകുമാറിന് നൽകിയ കുറ്റാരോ...
Jan 12, 2026, 1:45 pm GMT+0000
തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി; വിജയിക്കാനാകുമെന...
Jan 12, 2026, 12:50 pm GMT+0000
