ആവശ്യമായ സാധനങ്ങൾ
ഇളനീർ – 2 എണ്ണം പാൽ – 1.1/4 ലിറ്റർ ചൈന ഗ്രാസ് – 20 ഗ്രാം കണ്ടൻസ്ഡ് മിൽക് – ആവശ്യത്തിന് കാഷ്യൂ – അൽപം ബദാം – അൽപം
തയാറാക്കുന്ന വിധം
ആദ്യം തന്നെ ഇളനീരിന്റെ പൾപ്പ് മിക്സിയിലിട്ട് കാൽ കപ്പ് പാൽ ചേർത്ത് അരച്ചെടുക്കാം. ശേഷം ഒരു ലിറ്റർ പാൽ അടി കട്ടിയുള്ള പാത്രത്തിൽ തിളപ്പിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ 20 ഗ്രാം ചൈന ഗ്രാസ് അൽപം വെള്ളത്തിൽ കുതിർത്തുവക്കാം. ശേഷം അടുപ്പിൽ വച്ച് അലിയിച്ചെടുക്കണം.
തിളച്ച പാലിലേക്ക് മധുരത്തിന് ആവശ്യമായ അളവിൽ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് യോജിപ്പിക്കാം. അടിയിൽ പിടിക്കാൻ സാധ്യത ഉള്ളതിനാൽ തന്നെ കൈവിടാതെ ഇളക്കി കൊടുക്കണം. ഇത് തിളച്ചു വരുമ്പോൾ നേരത്തെ അരച്ചുവച്ച ഇളനീർ പൾപ്പ് കൂടെ ചേർത്ത് യോജിപ്പിക്കാം. ശേഷം അലിയിച്ച ചൈന ഗ്രാസ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി മിക്സ് ആയ ശേഷം അരിച്ചെടുക്കണം. ശേഷം ഇത് സെറ്റിങ് ട്രേയിലേക്ക് ഒഴിച്ച് ചൂടുമാറാൻ വക്കാം. അലങ്കാരത്തിന് അൽപം ക്രഷ്ട് കാഷ്യൂവും ബദാമും മുകളിൽ വിതറാം. ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുത്താൻ ടേസ്റ്റി ഇളനീർ പുഡിങ് തയാർ.
