കർണാടകയിലെ യെല്ലാപുരയിൽ പച്ചക്കറി ലോറി മറിഞ്ഞ് ഒമ്പത് മരണം; 16 പേർക്ക് പരിക്ക്

news image
Jan 22, 2025, 5:44 am GMT+0000 payyolionline.in

യെല്ലാപുര: കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒമ്പത് മരണം. 16 പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ലോറിയിൽ 25 പേർ ഉണ്ടായിരുന്നു.

ഇന്ന് പുലർച്ചെ യെല്ലാപുരയിലാണ് സംഭവം. പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പച്ചക്കറി കൂടാതെ ആളുകളെയും ലോറിയിൽ കയറ്റിയിരുന്നു. നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ തോട്ടിലേക്ക് ലോറി മറിയുകയായിരുന്നു.

ഹാവേരി ജില്ലയിലെ സവനൂരിൽ നിന്ന് കുംതയിലെ ആഴ്ചചന്തയിലേക്ക് വരികയായിരുന്നു ലോറി. മരിച്ചവരെല്ലാം പച്ചക്കറി കച്ചവടക്കാരാണെന്ന് പൊലീസ് അറിയിച്ചു.

പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കെ.എം.സി-ആർ.ഐ ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe